Saturday, July 27, 2024

HomeCrimeകാമുകന്മാര്‍ തമ്മിലുള്ള പക സെസിക്ക് കെണിയായി

കാമുകന്മാര്‍ തമ്മിലുള്ള പക സെസിക്ക് കെണിയായി

spot_img
spot_img

ആലപ്പുഴ: യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി നടത്തിയിരുന്ന സെസി സേവിയറിന്റെ തട്ടിപ്പുകള്‍ പുറത്ത് വന്നത് പുതിയ കാമുകന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍. മതിയായ യോഗ്യതയില്ലാത്ത അഭിഭാഷകയായിരുന്നിട്ടും സെസി ആലപ്പുഴ ജില്ലാ ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചു എന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആണ്‍സുഹൃത്ത് നല്‍കിയ വിവരത്തില്‍ നിന്നാണ് ഭാരവാഹികള്‍ മനസ്സിലാക്കിയത്.

തിരുവല്ലയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനുമായി സെസി അടുപ്പത്തിലായിരുന്നു. ഈ സമയത്ത് സെസിയുടെ യോഗ്യത സംബന്ധിച്ച എല്ലാ കാര്യങ്ങളും അഭിഭാഷകന് അറിയാമായിരുന്നു. പിന്നീട് ആലപ്പുഴയില്‍ പ്രാക്ടീസ് ആരംഭിച്ചതോടെ സെസി മറ്റൊരു യുവ അഭിഭാഷകനുമായി അടുപ്പത്തിലാവുകയും പഴയ കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കുകയുമായിരുന്നു.

ഇതില്‍ പ്രകോപിതനായാണ് പഴയ കാമുകന്‍ കാര്യങ്ങളെല്ലാം പുറത്തറിയിച്ചതെന്നാണ് സൂചന. പഴയ കാമുകന്‍ സെസിയുടെ പുതിയ ബന്ധത്തെ കുറിച്ച് അറിഞ്ഞതോടെയാണ് കാര്യങ്ങള്‍ സെസിക്ക് എതിരായി തുടങ്ങിയത്.

സെസിക്ക് മൂന്ന് പേപ്പറുകള്‍ കിട്ടിയിട്ടില്ലെന്നും അത് എഴുതിയെടുക്കാന്‍ സഹായിക്കണമെന്നും അടുപ്പത്തിലായിരുന്ന സമയത്ത് ഇവര്‍ ആദ്യ കാമുകനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഒരു അജ്ഞാത കത്ത് ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് ലഭിച്ചു.

ഇതിനെ തുടര്‍ന്ന് കത്തില്‍ പറയുന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ യോഗ്യതകള്‍ തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ അസോസിയേഷന്‍ ഇവരോട് ആവശ്യപ്പെട്ടുവെങ്കിലും രേഖകള്‍ നല്‍കാത്തതോടെ ബാര്‍ അസോസിയേഷനില്‍ നിന്ന് പുറത്താക്കി.

പിന്നാലെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ആവശ്യം അനുസരിക്കാത്തതിനാല്‍ തന്റെ കീഴില്‍ പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്ന് സീനിയര്‍ അഭിഭാഷകനും ഇവരെ പുറത്താക്കി. ഇതിനിടെ തട്ടിപ്പ് സംബന്ധിച്ച് ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ബാര്‍ അസോസിയേഷന്‍ പരാതിയും നല്‍കി.

സാധാരണഗതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും പൂര്‍ത്തിയാക്കിയ ശേഷമാണ് ഒരാള്‍ സ്വന്തമായി വക്കാലത്തിട്ട് കേസ് വാദിക്കുക. എന്നാല്‍ സെസിയുടെ കാര്യത്തില്‍ ഇത് രണ്ടര വര്‍ഷം കൊണ്ട് തന്നെ ഉണ്ടായി. എല്ലാവരോടും ആകര്‍ഷകമായി പെരുമാറുന്നത് കൊണ്ടും കോടതിയില്‍ നല്ല രീതിയില്‍ പെര്‍ഫോം ചെയ്യുന്നതുകൊണ്ടും കോടതി നിരവധി കസുകളിലും അഭിഭാഷക കമ്മിഷനായി സെസിയെയാണ് നിയമിച്ചത്.

25ല്‍പ്പരം കമ്മിഷന്‍ റിപ്പോര്‍ട്ടുകളും സെസി കോടതിയില്‍ ഇതുവരെ സമര്‍പ്പിച്ചു. ഇതിന്റെ ഭാവി എന്താകും എന്നതാണ് കോടതിക്ക് മുന്‍പിലുള്ള പ്രധാന വെല്ലുവിളി. സ്വന്തമായി എന്റോള്‍ നമ്പറില്ലാത്ത സെസി തിരുവനന്തപുരത്തെ സംഗീത എന്ന അഭിഭാഷകയുടെ നമ്പറാണ് ഇതിനായി ഉപയോഗിച്ചിരുന്നത്.

ഈ കേസുകളുടെ ഭാവി എന്താകും എന്നതും കോടതിക്ക് മുന്നിലുള്ള വെല്ലുവിളിയാണ്. ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ കേസുകളില്‍ ഉള്‍പ്പെടെ ഇവര്‍ കക്ഷികള്‍ക്കായി ഹാജരായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments