Saturday, July 27, 2024

HomeNewsKeralaചോദ്യം ചെയ്യലിന് ഹാജരായില്ല, പിന്നാലെ മരണം; റമീസിന്റെ മരണത്തില്‍ ദുരൂഹത?

ചോദ്യം ചെയ്യലിന് ഹാജരായില്ല, പിന്നാലെ മരണം; റമീസിന്റെ മരണത്തില്‍ ദുരൂഹത?

spot_img
spot_img

കൊച്ചി: അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്തും സഹായിയുമായ റമീസിന്റെ വാഹനാപകടത്തില്‍ ദുരൂഹത സംശയിച്ചു കസ്റ്റംസ്. ഇയാളോട് ഇന്നലെ ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടിസ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല.

നേരത്തേ കണ്ണൂരിലെ അര്‍ജുന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തിയ കൂട്ടത്തില്‍ റമീസിന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു. ഇവിടെനിന്നു നിര്‍ണായകമായ ചില രേഖകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന്റെ എല്ലാം അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

കരിപ്പൂരില്‍ സ്വര്‍ണം തട്ടിയെടുക്കാന്‍ അര്‍ജുന്‍ ആയങ്കി എത്തിയപ്പോള്‍ റമീസും കൂടെയുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ നിര്‍ണായക വിവരങ്ങളാണ് റെമീസില്‍നിന്ന് അന്വേഷണ സംഘത്തിനു ലഭിക്കാനുണ്ടായിരുന്നത്.

ഇന്നു പുലര്‍ച്ചെ രാത്രി റമീസ് സഞ്ചരിച്ച ബൈക്ക് അഴീക്കോട് കപ്പക്കടവില്‍ വച്ച് കാറില്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് മരണം. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. പൊലീസ് അന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കസ്റ്റംസ് നിരീക്ഷിക്കുന്നുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments