കൊച്ചി: നഗരത്തില്‍ ബഹുനില കെട്ടിടത്തില്‍നിന്ന് വീണു പതിനെട്ടു വയസ്സുകാരി മരിച്ചു. ഐറിന്‍ റോയ് ആണു മരിച്ചത്. ശാന്തി തോട്ടക്കാട്ട് എസ്റ്റേറ്റില്‍ റോയിയുടെ മകളാണ്. വ്യാഴാഴ്ച രാവിലെ പത്ത് നിലയുള്ള ഫ്‌ളാറ്റിന്റെ ടെറസില്‍ സഹോദരനോടൊപ്പം എക്‌സര്‍സൈസ് ചെയ്യുന്നതിനിടെയാണ് സംഭവം.
എട്ടാം നിലയുടെ വടക്കുഭാഗത്തെ ഷീറ്റില്‍ വീണ പെണ്‍കുട്ടി പിന്നീടു താഴേക്കു പതിക്കുകയായിരുന്നു.
കാര്‍ പാര്‍ക്കിങ് ഏരിയയിലെ ഷീറ്റിനു മുകളിലും സൈഡ് ഭിത്തിയിലും വീണ ശേഷമാണ് പെണ്‍കുട്ടി താഴേക്കു പതിച്ചത്.
ബന്ധുക്കള്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ചാലക്കുടി സ്വദേശിയായ പെണ്‍കുട്ടിയുടെ കുടുംബം കഴിഞ്ഞ ജനുവരി മുതലാണ് കൊച്ചിയിലെ ഫ്‌ലാറ്റില്‍ താമസം തുടങ്ങിയത്.