Thursday, November 14, 2024

HomeCrimeസൈക്കിളില്‍ കാറ്റടിപ്പിച്ച് പെണ്‍കുട്ടികളുടെ സ്വകാര്യ ദൃശ്യം പകര്‍ത്തി; നാടന്‍പാട്ടുകാരന്‍ അറസ്റ്റില്‍

സൈക്കിളില്‍ കാറ്റടിപ്പിച്ച് പെണ്‍കുട്ടികളുടെ സ്വകാര്യ ദൃശ്യം പകര്‍ത്തി; നാടന്‍പാട്ടുകാരന്‍ അറസ്റ്റില്‍

spot_img
spot_img

കൊച്ചി: സൈക്കിള്‍ പഞ്ചര്‍ ഒട്ടിക്കുന്നതിനിടെ പെണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നതു പതിവാക്കിയിരുന്ന പ്രമുഖ നാടന്‍ പാട്ടുകലാകാരന്‍ അറസ്റ്റിലായി. നെടുമ്പാശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കാലടി പഞ്ചായത്തിലാണ് സംഭവം.

കാഞ്ഞൂര്‍ നാട്ടുപൊലിമ നാടന്‍ പാട്ടു സംഘത്തിന്റെ പ്രമുഖ പാട്ടുകാരന്‍ പതിക്കക്കുടി രതീഷ് ചന്ദ്രന്‍(40) ആണ് അറസ്റ്റിലായത്. പോക്‌സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റു ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇരുചക്ര വാഹനങ്ങളുടെ പഞ്ചര്‍ ഒട്ടിക്കുന്ന ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍. സൈക്കിളിന്റെ പഞ്ചര്‍ ഒട്ടിക്കുമ്പോള്‍ പെണ്‍കുട്ടികളെ കൊണ്ടു കാറ്റടിപ്പിച്ചു താഴെ മൊബൈല്‍ ഫോണ്‍ വച്ച് ദൃശ്യം പകര്‍ത്താനായിരുന്നു ശ്രമം. ഒരു പെണ്‍കുട്ടി കാറ്റടിച്ചു കഴിഞ്ഞ് അത് അഴിച്ചു വിട്ടു വീണ്ടും മറ്റൊരു പെണ്‍കുട്ടിയോട് കാറ്റടിക്കാന്‍ ആവശ്യപ്പെട്ട് അത് ആവര്‍ത്തിച്ചപ്പോള്‍ സംശയം തോന്നിയ പെണ്‍കുട്ടി മൊബൈല്‍ ഫോണിന്റെ ക്യാമറ ഓണ്‍ ചെയ്തു വച്ചത് കണ്ടെത്തുകയായിരുന്നു.

പെണ്‍കുട്ടി ഫോണ്‍ പിടിച്ചു വാങ്ങിയെങ്കിലും കാലില്‍ പിടിച്ചു വീഴ്ത്തി ഇയാള്‍ ഫോണ്‍ എടുക്കാന്‍ ശ്രമിച്ചു. മല്‍പിടുത്തം നടത്തിയാണു പെണ്‍കുട്ടി ഇയാളുടെ പക്കല്‍ നിന്നു ഫോണ്‍ സ്വന്തമാക്കിയത്. ഫോണ്‍ കൈക്കലാക്കിയതോടെ ചവിട്ടി താഴെയിട്ട ശേഷം ഫോണുമായി മതില്‍ ചാടിക്കടന്ന് ഓടി പിതാവിന്റെ അടുത്തെത്തി ഫോണ്‍ പിതാവിനെ ഏല്‍പിക്കുകയായിരുന്നു. പിതാവ് ഫോണ്‍ പരിശോധിച്ചു പൊലീസില്‍ പരാതി നല്‍കിയതോടെയായിരുന്നു അറസ്റ്റ്.

ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നു പെണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചതു കണ്ടെത്തി. ഇതിനു പുറമേ പലപ്പോഴായി പകര്‍ത്തിയ ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ചിത്രങ്ങളും വിദ്യാര്‍ഥിനികളുടേതാണ് എന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.

അതേസമയം ഇങ്ങനെ ഒരു സംഭവം ശ്രദ്ധയില്‍പെട്ട ഉടന്‍ ഫോണ്‍ ബലമായി പിടിച്ചു വാങ്ങി പിതാവിനെ ഏല്‍പിക്കാന്‍ പെണ്‍കുട്ടി കാണിച്ച ധൈര്യം അഭിനന്ദിക്കപ്പെടേണ്ടതും മറ്റുള്ളവര്‍ മാതൃകയാക്കേണ്ടതുമാണെന്നു നെടുമ്പാശേരി പൊലീസ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments