Saturday, July 27, 2024

HomeCrimeബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ മരിച്ചു

ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ മരിച്ചു

spot_img
spot_img

തന്മല: ദേശീയപാതയില്‍ ചെങ്ങമനാടിക്കും ചേത്തടിക്കും ഇടയില്‍ കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ വിദ്യാര്‍ഥികള്‍ മരിച്ചു.

കേരളപുരം മണ്ഡപം ജംക്ഷനില്‍ വസന്ത നിലയത്തില്‍ വിജയന്റെ മകന്‍ ബി.എം. ഗോവിന്ദ്(20) കാസര്‍കോട് കാഞ്ഞങ്ങാട് ചൈതന്യയില്‍ അജയകുമാറിന്റെ മകള്‍ ചൈതന്യ(20) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി പത്തിനായിരുന്നു സംഭവം. ഗോവിന്ദ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ചൈതന്യയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുവന്നു. അവിടെവച്ചാണ് ചൈതന്യ മരിച്ചത്.

തിരുവനന്തപുരത്തെ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളായ ഇരുവരും 5 ബൈക്കുകളിലായി എത്തിയ കൂട്ടുകാര്‍ക്കൊപ്പം തെന്മലയില്‍നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടം. കാര്‍ യാത്രക്കാരായ മൂന്നു പേര്‍ക്കും പരുക്കുണ്ട്. ഇവരെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments