Tuesday, November 5, 2024

HomeUS Malayaleeയുഎസിലെ ഏറ്റവും വലിയ അധ്യാപക സംഘടന വാക്‌സിനേഷനെ പിന്തുണച്ചു രംഗത്ത്

യുഎസിലെ ഏറ്റവും വലിയ അധ്യാപക സംഘടന വാക്‌സിനേഷനെ പിന്തുണച്ചു രംഗത്ത്

spot_img
spot_img

പി.പി.ചെറിയാന്‍

വാഷിങ്ടന്‍: അമേരിക്കയിലെ ഏറ്റവും കൂടുതല്‍ അധ്യാപകരെ പ്രതിനിധാനം ചെയ്യുന്ന നാഷനല്‍ എജ്യുക്കേഷന്‍ അസോസിയേഷന്‍ അധ്യാപകരിലും കുട്ടികളിലും കോവിഡ് പ്രതിരോധിക്കുന്നതിനു ബൈഡന്‍ പ്രഖ്യാപിച്ച നയങ്ങള്‍ക്ക് പിന്തുണ നല്‍കി. ഇതു സംബന്ധിച്ചു എന്‍ഇഎ പ്രഖ്യാപനം വ്യാഴാഴ്ചയാണ് പുറത്തു വിട്ടത്.

അധ്യാപകരും, കുട്ടികളും വാക്‌സിനേഷന്‍ സ്വീകരിക്കുന്നതാണ് അഭികാമ്യം. മാത്രമല്ല കോവിഡ് കുട്ടികളെപോലും ബാധിക്കുന്ന സ്ഥിതിയിലേക്ക് മാറിയിരിക്കെ മാസ്ക് ധരിക്കുന്നത് കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമാണെന്നും അധ്യാപകര്‍ തുടര്‍ച്ചയായി കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് കണ്ടെത്തുന്നതും ആവശ്യമാണെന്ന് എഇഎ പ്രസിഡന്റ് ബെക്കി പ്രിംഗിള്‍ പറഞ്ഞു.

സംഘടനയില്‍ അംഗങ്ങളായിട്ടുള്ള 3 മില്യന്‍ അധ്യാപകരും, അവര്‍ പഠിപ്പിക്കുന്ന കുട്ടികളും വിദ്യാലയങ്ങളില്‍ എത്തുന്നതു വാക്‌സിനേഷന്‍ സ്വീകരിച്ചും, മാസ്ക് ധരിച്ചും ആയിരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ അധ്യാപക യൂണിയനായ അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടീച്ചേഴ്‌സ് (എഎഫ്ടി) വാക്‌സിനേഷന്‍ സ്വീകരിക്കുന്നതാണ് നല്ലതെങ്കിലും, മെഡിക്കല്‍, റിലിജയസ് സാഹചര്യങ്ങളില്‍ വാക്‌സിന്‍ നിഷേധിക്കുന്നവരെ പിഴയിടാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പറഞ്ഞു.

1.7 മില്യന്‍ അധ്യാപകരെ പ്രതിനിധികരിക്കുന്ന എഎഫ്ടിയുടെ പ്രസിഡന്റ് റാന്‍സി വില്‍ഗാര്‍ട്ടന്‍ കൃത്യമായ കോവിഡ് പരിശോധന നടത്തുന്നതിനെ അനുകൂലിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments