Friday, October 18, 2024

HomeCrimeആത്മഹത്യയ്‌ക്കെതിരായ ചിത്രത്തില്‍ അഭിനയിച്ച അദ്ധ്യാപകന്‍ തീകൊളുത്തി മരിച്ചു

ആത്മഹത്യയ്‌ക്കെതിരായ ചിത്രത്തില്‍ അഭിനയിച്ച അദ്ധ്യാപകന്‍ തീകൊളുത്തി മരിച്ചു

spot_img
spot_img

തിരുവനന്തപുരം: ആത്മഹത്യയ്‌ക്കെതിരെ വിദ്യാര്‍ത്ഥിയൊരുക്കിയ ഹ്രസ്വചിത്രത്തില്‍ അഭിനയിച്ച അദ്ധ്യാപകന്‍ കോളേജ് കാമ്പസില്‍ ജീവനൊടുക്കി.

പേരൂര്‍ക്കട ലോ അക്കാഡമി അസിസ്റ്റന്റ് പ്രൊഫസര്‍ വഴയില എന്‍.വി നഗറില്‍ ഹൗസ് നമ്പര്‍ 65, ബഥായേലില്‍ വാടകയ്ക്ക് താമസിക്കുന്ന കോട്ടയം പേരൂര്‍ സ്വദേശി എസ്. സുനില്‍കുമാറാണ് (40) മരിച്ചത്. 10 വര്‍ഷമായി അക്കാഡമിയിലെ അദ്ധ്യാപകനാണ്. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല.

വിദ്യാര്‍ത്ഥിയായ വിനുഭായ് സംവിധാനം ചെയ്ത ‘ആട് ജീവിതമേ നന്ദി” എന്ന ഹ്രസ്വചിത്രത്തിലാണ് സുനില്‍കുമാര്‍ അഭിനയിച്ചത്. ചൊവാഴ്ച ചിത്രം കാമ്പസില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ദേഹത്ത് തീ പടര്‍ന്ന് പിടയുന്ന നിലയില്‍ സുനില്‍കുമാറിനെ കോളേജില്‍ ജോലിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളികള്‍ കണ്ടത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും ജീവനക്കാരും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഇന്നലെ രാവിലെയും കോളേജിലെ ഓണപ്പരിപാടികളില്‍ സുനില്‍കുമാര്‍ സജീവമായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

മൃതദേഹത്തിന്റെ സമീപത്തു നിന്ന് പെട്രോള്‍ കുപ്പി കണ്ടെത്തി. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ സുനില്‍കുമാര്‍ മരണത്തെ സൂചിപ്പിച്ച് പോസ്റ്റ് പങ്കുവച്ചിരുന്നു. ഇക്കാര്യമടക്കം അന്വേഷിക്കുമെന്ന് പേരൂര്‍ക്കട പൊലീസ് വ്യക്തമാക്കി.

വി.കെ.സുരഷ്കുമാറിന്റെയും ഡോ. വിജയമ്മയുടെയും മകനാണ് സുനില്‍കുമാര്‍. ഭാര്യ: സിത്താര. മകള്‍: സാന്‍വിയ. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments