Saturday, July 27, 2024

HomeCrimeകൈയുറയിട്ട് പീഡിപ്പിച്ചാല്‍ കുറ്റമല്ലാതാകുമോയെന്ന്, വിവാദ പോക്‌സോ വിധി റദ്ദാക്കണമെന്ന് എ.ജി

കൈയുറയിട്ട് പീഡിപ്പിച്ചാല്‍ കുറ്റമല്ലാതാകുമോയെന്ന്, വിവാദ പോക്‌സോ വിധി റദ്ദാക്കണമെന്ന് എ.ജി

spot_img
spot_img

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറില്‍ വസ്ത്രത്തിനു മുകളിലൂടെ പിടിച്ചാല്‍ പോക്‌സോ പ്രകാരമുള്ള കുറ്റമാകില്ലെന്നു നിരീക്ഷിച്ച ബോംബെ ഹൈക്കോടതിയുടെ വിവാദവിധി റദ്ദാക്കണമെന്ന് അറ്റോര്‍ണി ജനറല്‍ (എ.ജി.) കെ.കെ. വേണുഗോപാല്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.

ചര്‍മങ്ങള്‍ തമ്മില്‍ തൊട്ടിട്ടില്ലാത്തതിനാല്‍ പോക്‌സോ കുറ്റമില്ലെന്ന നിരീക്ഷണം അപകടകരമായ കീഴ്‌വഴക്കങ്ങളുണ്ടാക്കും. ഒരാള്‍ കുട്ടിയെ കൈയുറയിട്ടു പീഡിപ്പിച്ചാല്‍ അത് കുറ്റകൃത്യമല്ലാതാകുമോയെന്നും അദ്ദേഹം ചോദിച്ചു.

ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന കൈയുറയിട്ട് നാളെ ഒരാള്‍ സ്ത്രീയുടെ ശരീരത്തിലുടനീളം സ്പര്‍ശിച്ചാല്‍ അയാളെ ലൈംഗിക പീഡനക്കുറ്റത്തിനു ശിക്ഷിക്കാനാവില്ലെന്നാണ് വിവാദ വിധി അര്‍ഥമാക്കുന്നതെന്ന് അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ രാജ്യത്ത് 43,000 പോക്‌സോ കേസുകളുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് കേസ് അന്തിമവാദത്തിനായി സെപ്റ്റംബര്‍ 14ലേക്കുമാറ്റി.

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച 39കാരനായ പ്രതി കുറ്റക്കാരനാണെന്ന സെഷന്‍സ് കോടതിയുടെ വിധിയില്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് വരുത്തിയ ഭേദഗതിയാണ് വിവാദമായത്. വസ്ത്രമഴിച്ചുകൊണ്ട് ചര്‍മങ്ങള്‍ തമ്മില്‍ തൊടുന്നവിധം ബന്ധമുണ്ടായാല്‍ മാത്രമേ പോക്‌സോ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരമുള്ള കുറ്റമാകൂവെന്ന് ജസ്റ്റിസ് പുഷ്പ ഗനേഡിവാലയാണ് നിരീക്ഷിച്ചത്.

വിധി വലിയ വിവാദമായതോടെ ജസ്റ്റിസ് പുഷ്പ ഗനേഡിവാലയെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ കൊളീജിയം പിന്‍വലിച്ചിരുന്നു. ഇത് കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments