റായ്പുര്‍: ഭാര്യയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ഭര്‍ത്താവിനെ വെറുതെ വിട്ട് ചത്തീസ്ഗഡ് ഹൈക്കോടതി.
നിയമപരമായി വിവാഹിതരായ സ്ത്രീയും പുരുഷനും തമ്മില്‍ ബലപ്രയോഗത്തിലൂടെയോ ഭാര്യയുടെ ആഗ്രഹത്തിന് എതിരായോ ലൈംഗികബന്ധത്തിലേര്‍പ്പെട്ടാലും അത് ബലാത്സംഗമല്ലെന്നാണ് ചത്തീസ്ഗഡ് ഹൈക്കോടതി വിധിച്ചത്.
അത് 18 വയസ്സില്‍ താഴെയല്ലാത്ത ഭാര്യയാണെങ്കില്‍ പോലും അത് ബലാത്സംഗമല്ലെന്നും കോടതി നിരീക്ഷിച്ചു.
“പരാതിക്കാരി നിയമപരമായി ആരോപണവിധേയനുമായി വിവാഹബന്ധത്തിലേര്‍പ്പെട്ടിരിക്കുന്നയാളാണ്. അതിനാല്‍ തന്നെ ഭാര്യയുടെ ഇംഗിതത്തിന് എതിരായോ ബല പ്രയോഗത്തിലൂടെയോ ലൈംഗികബന്ധത്തില്‍ ഭര്‍ത്താവേര്‍പ്പെട്ടാലും അത് ബലാത്സംഗമാവില്ല”, ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
ഭര്‍ത്താവ് ചെയ്തത് നിയമവിരുദ്ധമായ കാര്യമായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.