Tuesday, October 22, 2024

HomeCrimeആണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ യുവതിക്കു 20 വര്‍ഷം തടവ് ശിക്ഷ

ആണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ യുവതിക്കു 20 വര്‍ഷം തടവ് ശിക്ഷ

spot_img
spot_img

ഹൈദരാബാദ്: ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവതിക്കു 20 വര്‍ഷം തടവ്. ഹൈദരാബാദിലെ ഒരു സ്കൂളില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുന്ന കെ. ജ്യോതിയെയാണ് പീഡനക്കേസില്‍ പോക്‌സോ വകുപ്പ് ചുമത്തി ജയിലിലടച്ചത്.

യുവതി 20,000 രൂപ പിഴയായി അടയ്ക്കണമെന്നും ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ഉത്തരവിട്ടു. കുട്ടിയുടെ പിതാവിന്റെ പരാതി പ്രകാരം 2017 ഡിസംബറിലാണ് ചന്ദ്രയാന്‍ഗുട്ട പൊലീസ് കേസെടുത്തത്.

കുട്ടിയുടെ ദേഹത്ത് പാടുകള്‍ കണ്ടു ചോദിച്ചപ്പോഴാണു പീഡന വിവരം അറിഞ്ഞതെന്നാണു പിതാവ് പറയുന്നത്. അടുത്ത കാലത്തായി സ്കൂളിലെത്തിയ യുവതി എപ്പോഴും മോശമായാണു പെരുമാറിയതെന്നാണു കുട്ടി പറയുന്നത്.

സംഭവം പുറത്തറിയരുതെന്നാവശ്യപ്പെട്ടു യുവതി കുട്ടിയെ ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ പിതാവ് പരാതി ഉന്നയിച്ചു. പ്രതി കുറ്റക്കാരിയെന്നു തെളിഞ്ഞതോടെയാണു കോടതി 20 വര്‍ഷം തടവു ശിക്ഷയ്ക്കു വിധിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments