തിരിച്ചടികളുടെ തുടര്‍ച്ചയില്‍ മന്ദീഭവിച്ചു കിടക്കുന്ന കേര ളത്തിലെ കോണ്‍ഗ്രസിനെ അതിജീവന മന്ത്രത്തിലൂടെ അ തിന്റെ പ്രതാപകാല സുവര്‍ണ്ണാവസ്ഥയിലേക്ക് തിരികെ എത്തിക്കുക എന്ന രക്ഷാകര ദൗത്യമാണ് കെ സുധാകരനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിശ്വാസപൂര്‍വം ഏല്‍പ്പിച്ചിരി ക്കുന്നത്. ഒട്ടേറെ മഹാരഥന്മാര്‍ ഇരുന്നിട്ടുള്ള കെ.പി.സി.സി പ്രസിഡന്റിന്റെ കസേരയില്‍ സുധാകരന്‍ ഉപവിഷ്ഠനാ കുമ്പോള്‍ നന്മയുള്ള കോണ്‍ഗ്രസ് അണികള്‍ക്കും പ്രതീക്ഷ യേറെയാണ്.
വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ സംസ്ഥാന-ദേ ശീയ തലങ്ങളില്‍ കഴിഞ്ഞ 50 വര്‍ഷത്തിലേറെക്കാലമായി പ്രവര്‍ത്തിക്കുന്ന സുധാകരന്‍ എം.എല്‍.എ, എം.പി, മന്ത്രി എന്നീ നിലകളിലും തിളങ്ങിയ വ്യക്തിയാണ്. തനതായ പ്രവര്‍ത്തന ശൈലിയിലൂടെ ആരാധകലക്ഷങ്ങളെ സമ്പാ ദിച്ച സുധാകരന് കോണ്‍ഗ്രസിനെ തകര്‍ച്ചയില്‍ നിന്നും ര ക്ഷിക്കാനായില്ലെങ്കില്‍ പിന്നെയാര്‍ക്ക് എന്ന ചോദ്യവും പ്ര സക്തമാണ്.
വി.ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കുകയും സുധാ കരനെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നിയോ ഗിക്കുകയും വഴി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പതിവ് നടപ്പ് രീതികളില്‍ നിന്ന് ചടുലവും അനിവാര്യവും സുപ്രധാനവു മായ മാറ്റമാണ് വരുത്തിയിരിക്കുന്നത്. കേരളത്തിലെ പരമ്പ രാഗത കോണ്‍ഗ്രസ് ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുക, അതല്ലെങ്കില്‍ ഹൈക്കമാന്‍ഡിന്റെ ഏകപക്ഷീയമായ തീരു മാനങ്ങള്‍ നിരുപാധികം അടിച്ചേല്‍പ്പിക്കുക എന്ന നയമാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യപാര്‍ട്ടി എന്നവകാശപ്പെടുന്ന കോണ്‍ഗ്രസ് നാളിതുവരെ സ്വീകരിച്ചി രുന്നത്.
സ്ഥാനമാനങ്ങളെ ചൊല്ലി ഗ്രൂപ്പുകള്‍ തമ്മില്‍ കല ഹിക്കുമ്പോള്‍ ഗ്രൂപ്പ് മാനേജര്‍മാരെ വിളിപ്പിച്ച് ഉള്ള സ്ഥാന ങ്ങള്‍ വീതിച്ച് കൊടുത്ത് പ്രശ്‌നം പരിഹരിക്കുന്ന വെറു മൊരു ദല്ലാളിന്റെ ദുരവസ്ഥയിലായിരുന്നു കോണ്‍ഗ്രസ് ഇതു വരെ. ഗ്രൂപ്പുകളുടെ കിടമത്സരവും അതോടൊപ്പം ഐക്യവും എന്ന പുകമറയിലായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ്. കലുഷിതവും വ്യക്തിപരവുമായ ഈ രാഷ്ട്രീയ ദുരന്താവ സ്ഥയില്‍ മിടുക്കരും ഊര്‍ജ്വസ്വലരും യുവാക്കളുമായ പലര്‍ ക്കും അവസരം നഷ്ടപ്പെട്ടിട്ടുണ്ട്.
പ്രായമേറിയ ഗ്രൂപ്പ് നേതാ ക്കള്‍ പക്ഷേ അധികാര കസേരകളില്‍ നിന്നും പിടിവിടാതെ കടിച്ചുതൂങ്ങി കിടക്കുകയും ചെയ്തിരുന്നു. ഈ അവസ്ഥ തുടര്‍ന്നാലുള്ള വലിയ അപകടം, വൈകിയാണെങ്കിലും മനസിലാക്കിക്കൊണ്ടാണ് ഹൈക്കമാന്‍ഡ് സ്വയം വിമര്‍ശന പരമായി പ്രതിപക്ഷ നേതാവിന്റെയും കെ.പി.സി.സി അധ്യ ക്ഷന്റെയും കാര്യത്തില്‍ എല്ലാവരുടെയും മനസമ്മതം വാ ങ്ങി ജനാധിപരമാത്യപരമായ തീരുമാനമെടുത്തത്.
ഇനി പാര്‍ട്ടിയെ ഗ്രൂപ്പുകള്‍ക്കതീതമായി ഒറ്റച്ചരടില്‍ നയി ക്കുന്നതിനുള്ള ജനകീയ തീരുമാനങ്ങള്‍ എടുക്കേണ്ടത് സു ധാകരനാണ്. സംഘടന എന്നതിനപ്പുറം കസേര എന്ന പ്ര ലോഭനത്തില്‍ പെട്ട് മത്സരിക്കുമ്പോള്‍ നേതൃത്വം ആള്‍ക്കൂട്ട മായി മാറുന്ന അവസ്ഥ അസ്തമിച്ചു കഴിഞ്ഞു എന്നുറപ്പിച്ചു പറയാന്‍ കെ സുധാകരന് കഴിയണം.
പാര്‍ട്ടിയിലെ സ്വജനപ ക്ഷപാതവും ഉപജാപങ്ങളും പണമോഹവും അവസാനിപ്പി ച്ച് ഖദറിന്റെ പൈതൃകത്തിലേയ്ക്ക് കോണ്‍ഗ്രസ് ഇനിയും തിരിച്ചറിവോടെ വന്നില്ലെങ്കില്‍ ഇനിയൊരിക്കലുമത് സാധി ക്കുമെന്ന് കരുതേണ്ട. കരുത്തനും ആജ്ഞാശക്തിയുള്ള നേതാവുമായ സുധാകരന് താഴേത്തട്ടില്‍ നിന്ന് പാര്‍ട്ടിയെ സചേതനമാക്കാന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും. ആ ചരിത്ര ദൗത്യം വിജയകരമാവട്ടെയന്ന് ആശംസിക്കാം.