തിരുവനന്തപുരം: പുതിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞടുപ്പില്‍ മുന്നോട്ട് വച്ച വാഗ്ദാനങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കും. വന്‍ വികസനക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും. ആരോഗ്യമേഖലയ്ക്കു പ്രാധാന്യം നല്‍കും. ഉന്നത വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കും. പാല്‍ ഉത്പന്നത്തില്‍ സ്വയം പര്യാപ്ത കൈവരിക്കും. കൃഷിഭവനുകളെ സമാര്‍ട്ടാക്കും. ഐ.ടി മേഖലയെ ശക്തപ്പെടുത്തുമെന്നും വികസന നടപടികളുമായി ഇനിയും സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ രംഗങ്ങളിലെ നേട്ടങ്ങള്‍ ശക്തിപ്പെടുത്തും. സാമൂഹ്യക്ഷേമം, സാമൂഹ്യനീതി, ലിംഗനീതി, സ്ത്രീസുരക്ഷ, എന്നിവയെ കൂടുതല്‍ ശാക്തീകരിക്കാന്‍ നടപടിയെടുക്കും. സമ്പദ് ഘടനയിലെ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കും. ശാസ്ത്രം ഐ.ടി, നൈപുണ്യവിദ്യ എന്നിവയെ പ്രയോജനപ്പെടുത്തി നൂതന വ്യവസായം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയെ മെച്ചപ്പെടുത്തും.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ തുടര്‍ഭരണം സമുജ്വലമാ പുതിയ തുടക്കമാണ്. വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയതിന്റെ വിജയമാണ് എല്‍.ഡി.എഫിന്റെ വിജയം. ഒട്ടേറെ വന്‍കിട പദ്ധതികള്‍ കഴിഞ്ഞ സര്‍ക്കാരിന് പൂര്‍ത്തീകരിക്കാനായി. അതില്‍ ജനങ്ങളുടെ സഹകരണം സര്‍ക്കാരിന് കരുത്തായെന്നും മുഖ്യമന്ത്രി പറഞ്ഞു. സത്യപ്രതിജ്ഞയ്ക്കുശേഷം ആദ്യമന്ത്രിസഭായോഗം കഴിഞ്ഞ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അര്‍ത്ഥശൂന്യമായ വിവാദങ്ങളിലല്ല, നാടിന്റെ വികസനത്തിലാണ് ജനങ്ങള്‍ക്ക് താല്‍പര്യം. അനാവശ്യ സംഘര്‍ഷമല്ല, സമാധാന ജീവിതമാണ് ജനം കാംക്ഷിക്കുന്നത്. സര്‍ക്കാരിനെതിരായി ജാതിമത വികാരങ്ങള്‍ കുത്തിപ്പൊക്കാന്‍ ശ്രമം നടത്തിയപ്പോഴും ജനം ഒപ്പം നിന്നില്ല. അതിന് ആര് സന്നദ്ധരാകുന്നോ അവര്‍ക്കൊപ്പമാണ് ജനമെന്ന് ഈ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ജാതി, വര്‍ഗീയത കുത്തിപ്പൊക്കി തങ്ങളുടെ ഇംഗിതം നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ അതിനൊപ്പം നില്‍ക്കാന്‍ കേരള ജനത തയാറാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മത്സ്യ തോഴിളികള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. വിപുലമായ വയോജന സര്‍വേ നടത്തും. മാലിന്യരഹിത കേരളം യാഥാര്‍ഥ്യമാക്കും. വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രബോധം വളര്‍ത്തും. കേരളത്തിലെ വിദ്യാഭ്യാസം അന്തര്‍ദേശീയ നിലവാരം ഉറപ്പുവരുത്തും. തൊഴില്‍ അവസരം നാട്ടില്‍ തന്നെ ഉറപ്പുവരുത്തും. കേരളത്തെ വൈജ്ഞാനിക കേന്ദ്രമാക്കും. പാഠ്യപദ്ധതിയില്‍ മതനിരപേക്ഷ മൂല്യങ്ങള്‍ ഉള്‍പ്പെടുത്തും. മാതൃഭാഷ സംരക്ഷിക്കാം നടപടിയെടുക്കും. ഭിന്നശേഷക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കും. ജപ്തിയില്‍ കിടപ്പാടം നഷ്ടപ്പെടുന്നത് ഒഴിവാക്കും
എല്‍.ഡി.എഫ് പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായി നടപ്പിലാക്കും. ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം എന്നീ രംഗത്തുണ്ടായ നേട്ടങ്ങളെ ശക്തിപ്പെടുത്തും. സാമൂഹ്യക്ഷേമം സാമൂഹ്യനീതി സ്ത്രീസുരക്ഷ തുടങ്ങിയ മേഖലകളെ ശാക്തീകരിക്കും. ഉന്നതവിദ്യാഭ്യാസത്തെ നവീകരിക്കാന്‍ പ്രത്യേക നയം രൂപീകരിക്കും.
യുവജനങ്ങള്‍ക്കു മികച്ച തൊഴില്‍ സൃഷ്ടിക്കും. 25 വര്‍ഷം കൊണ്ട് കേരളത്തിലെ ജീവിത നിലവാരം വികസിത രാഷ്ട്രങ്ങള്‍ക്കു സമമാക്കാനാണ് ലക്ഷ്യമിടുന്നത്. 5 വര്‍ഷം കൊണ്ട് നെല്ലിന്റെയും പച്ചക്കറികളുടെയും ഉല്‍പ്പാദനം ഇരട്ടിപ്പാക്കാനുള്ള ലക്ഷ്യത്തോടെയാണ് മുന്നോട്ടുപോകും.