Friday, May 9, 2025

HomeEditor's Pickലോക മാധ്യമസ്വാതന്ത്ര്യ സൂചിക: അമേരിക്കയും ഇന്ത്യയും പിന്നോട്ട്, പാകിസ്ഥാന്‍ മുന്നോട്ട്

ലോക മാധ്യമസ്വാതന്ത്ര്യ സൂചിക: അമേരിക്കയും ഇന്ത്യയും പിന്നോട്ട്, പാകിസ്ഥാന്‍ മുന്നോട്ട്

spot_img
spot_img

വാഷിംഗ്ടണ്‍:ലോക മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ അമേരിക്കയും ഇന്ത്യയും പിന്നോട്ട്. അതേസമയം പാകിസ്ഥാന്‍ മുന്നോട്ട്. ലോക മാധ്യമസ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പ്രസ് ഫ്രീഡം ഇന്‍ഡക്‌സ് 2023 വാര്‍ഷിക റിപ്പോര്‍ട്ടിലാണ് കണക്കുകള്‍ വെളിപ്പെടുന്നത്.

തുടര്‍ച്ചയായി ഏഴാം വര്‍ഷവും നോര്‍വേ ഒന്നാം സ്ഥാനത്തെത്തി. അയര്‍ലന്‍ഡ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. യുക്രെയ്ന്‍ അധിനിവേശത്തെക്കുറിച്ചുള്ള മാധ്യമ കവറേജിനെതിരെയുള്ള അടിച്ചമര്‍ത്തലുകള്‍ക്കിടയില്‍ റഷ്യയും 9 സ്ഥാനങ്ങള്‍ താഴേക്ക് പോയി 164 ല്‍ എത്തി. അമേരിക്ക മൂന്ന് സ്ഥാനങ്ങള്‍ താഴ്ന്ന് 45ാം സ്ഥാനത്തെത്തി, തീവ്ര വലതുപക്ഷ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയുടെ വിടവാങ്ങലിനെ തുടര്‍ന്ന് ബ്രസീല്‍ 18 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 92ാം സ്ഥാനത്തെത്തി.

ജര്‍മനി ജേണലിസ്റ്റുകള്‍ക്കെതിരായ ആക്രമണങ്ങളുടെ വര്‍ധനവ് കാരണം, റാങ്കിങ്ങില്‍ അഞ്ച് സ്ഥാനങ്ങള്‍ ഇടിഞ്ഞ് 21ാം സ്ഥാനത്തേക്ക് താഴ്ന്നു.

റാങ്കിങ്ങില്‍ ഉള്‍പ്പെട്ട 180 രാജ്യങ്ങളില്‍ 70% ‘മോശം’ എന്ന് മുദ്രകുത്തി. തെറ്റായ വിവരങ്ങള്‍ വലിയ ഭീഷണി ഉയര്‍ത്തുമെന്ന് പ്രസ് ഫ്രീഡം ഇന്‍ഡക്‌സ് മുന്നറിയിപ്പ് നല്‍കുന്നു. ആഗോള മാധ്യമ സ്വാതന്ത്യ സൂചികയില്‍ ഇന്ത്യയുടെ റാങ്കിങ് വീണ്ടും ഇടിഞ്ഞു. മുന്‍ വര്‍ഷത്തെ 150ാം സ്ഥാനത്തു നിന്നും ഇന്ത്യ 161ാം സ്ഥാനത്തെത്തി.

അതേസമയം പാക്കിസ്ഥാന്‍ മാധ്യമ സ്വാതന്ത്യത്തില്‍ ഇന്ത്യയെക്കാള്‍ മികച്ച റാങ്കിങ് നേടി. പാക്കിസ്ഥാന്‍ മുന്‍ വര്‍ഷത്തെ 157ാം റാങ്കില്‍ നിന്നും 150ാം റാങ്കിലെത്തിയെന്നാണ് പട്ടിക വ്യക്തമാക്കുന്നത്. പാക്കിസ്ഥാന് പുറമേ അയല്‍ രാജ്യമായ ശ്രീലങ്കയും റാങ്കിങ് പട്ടികയില്‍ മുന്നിലെത്തി. വിയറ്റ്‌നാം, ചൈന, ഉത്തര കൊറിയ എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ അവസാന മൂന്ന് സ്ഥാനങ്ങളില്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments