Wednesday, February 5, 2025

HomeEditor's Pickവധഭീഷണി: കള്ളന്‍ കപ്പലില്‍ തന്നെ, അന്വേഷണത്തില്‍ പ്രതീക്ഷയില്ലെന്ന് തിരുവഞ്ചൂര്‍

വധഭീഷണി: കള്ളന്‍ കപ്പലില്‍ തന്നെ, അന്വേഷണത്തില്‍ പ്രതീക്ഷയില്ലെന്ന് തിരുവഞ്ചൂര്‍

spot_img
spot_img

കോട്ടയം: തനിക്കും കുടുംബത്തിനും വധഭീഷണിക്കത്തു ലഭിച്ച കേസിന്റെ അന്വേഷണത്തില്‍ കള്ളന്‍ കപ്പലില്‍ തന്നെയായതില്‍ വലിയ പ്രതീക്ഷയില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ കേരളകൗമുദിയോട് പറഞ്ഞു.

” സംഭവം നടന്ന് രണ്ടാഴ്ചയായിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ല. ടോപ്പ് പൊളിറ്റിക്കല്‍ പ്രഷര്‍ ഇല്ലെങ്കില്‍ പതിനഞ്ചു മിനിറ്റുകൊണ്ട് പ്രതികളെ പിടിക്കാന്‍ കഴിയുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ടി.പി വധക്കേസുമായി ബന്ധപ്പെട്ട പ്രതികളെ തൊട്ടാല്‍ സര്‍ക്കാരിന്റെ തല പോകും.

വല്ലതും ചെയ്താല്‍ പ്രതികള്‍ വിളിച്ചു പറയുന്നത് ഉന്നത സി.പി.എം നേതാക്കള്‍ക്ക് ദോഷമാകുമെന്നതിനാലാണ് അന്വേഷണം ഊര്‍ജിതമാകാത്തത്. കോട്ടയത്തെ വീട്ടിലെത്തി വെസ്റ്റ് പൊലീസ് എന്റെ മൊഴി എടുത്തു.

കഴിഞ്ഞ ദിവസം ഡിവൈ.എസ്.പിയും വന്നു. ഞാന്‍ മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി തിരുവനന്തപുരത്തെയും കോട്ടയത്തെയും പൊലീസിന് കൈമാറിയതല്ലാതെ അന്വേഷണം കാര്യമായി മുന്നോട്ടു നീങ്ങിയിട്ടില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.

ടി.പി വധക്കേസിലെ യഥാര്‍ത്ഥ പ്രതികളെ പെട്ടെന്നു അറസ്റ്റ് ചെയ്യാന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ തനിക്ക് കഴിഞ്ഞിരുന്നു . അതിലാരെങ്കിലുമാകാമെന്ന സംശയം പ്രകടിപ്പിച്ചിട്ടും ആ വഴിക്ക് അന്വേഷണം നീങ്ങിയില്ല.

സര്‍ക്കാര്‍ വളരെ ലാഘവത്തോടെയാണ് ഭീഷണി കത്തിനെ കാണുന്നതെന്ന് സി.പി.എം ആക്ടിംഗ് സെക്രട്ടറിയും ഇടതു മുന്നണി കണ്‍വീനറുമായ എ.വിജയരാഘവന്റെ പ്രസ്താവന തെളിയിച്ചതായും തിരുവഞ്ചൂര്‍ ആരോപിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments