Saturday, July 27, 2024

HomeFeaturesഅനുമതി

അനുമതി

spot_img
spot_img

ഓർമ്മയിൽ മറന്നേപോം

സന്ധ്യയിലൊരു ദിനം

കർമ്മ ഭൂമിയിൽ നട്ട

പൂമരമിളകുമ്പോൾ

പൊയ് പൊയ പലവിധ

പല്ലവമണ ഞ്ഞെൻറെ

മെയ്യിലെ സിരകളിൽ

നർത്തനമാടിടുമ്പോൾ

പരിതാപത്തിൽ അയ്യോ

താണുപോവുമ്പോൾ ആരോ

അരികിൽ സ്പർശിക്കുന്നു

ചന്ദനലേപം പോലെ

കരത്തിലെടുത്തെന്നെ –

യകലേയ്ക്കെവിടേയ്ക്കോ

ഒന്നുമേ ചൊല്ലീടാതെ

നടന്നു നീങ്ങീടുമ്പോൾ

കരളിൽ കുളിർമയായ്

പൂനിലാവണയുമ്പോൾ

കമനീകടാക്ഷത്തിൽ

കണ്ണിണ മങ്ങിപ്പോയോ !

വ്യർത്ഥമായ് കഴിയുന്ന

മാനവരാശിക്കെന്നും

അർദ്ധ കല്പന നൽകും

നാദരൂപിണിയായി

അമ്പലവിളക്കിലെ

നെയ്ത്തിരിനാളം പോലെ

അനുരാഗത്താലെന്നെ –

യാരോമലുണർത്തുന്നു

കണിയായവൾ മുന്നിൽ

ഇണയായവളുള്ളിൽ

ഗുണിയായവൾ വിണ്ണിൽ

തുണയായവൾ മന്നിൽ

ജ്ഞാനവൃക്ഷത്തിൻ കനി –

യനുനയമായി നൽകി

പാനപാത്രത്തിൽ നറും

മുന്തിരിച്ചാറും പേറി

കണ്ടു ഞാനാവേളയിൽ

മങ്ങിയും തിളങ്ങിയും

വിണ്ടലം പോലെ ചുറ്റും

കാർത്തിക മുത്താo നിന്നെ

സ്നേഹിതേ, അനുരാഗ

മാലികേ, നീയുള്ളത്തിൽ

മോഹാനുഭാവത്തിന്റെ

കണങ്ങൾ ചുരത്തുക

അത്രയും മതി യനു-

രാഗിണിയെനിക്കെൻറെ

ചിത്രശാലയിൽമേവും

സൗന്ദര്യധാമം നീയാം.

***************************

ആര്യാട് വാസുദേവൻ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments