Saturday, September 7, 2024

HomeFeaturesവയോധികർ

വയോധികർ

spot_img
spot_img

കരുതലിൻ തുണയാകും വൃദ്ധ ജനങ്ങളും
കണ്ണുനീരിന്റെ കൈപ്പുനീർ നുണയുന്നു
കദനഭാരത്തിന്റെ മുൾവേലി തീർക്കുമീ
കാവൽ വിളക്കായി
നന്മതൻ വെട്ടവും
കരുണ കാട്ടുന്ന സ്നേഹ ബിംബങ്ങളായ്
കാലമേറെ വിരാജിച്ച തേങ്ങലാൽ
കൺകളിൽ ഉതിരുന്ന
ദുഃഖസ്മരണയിൽ
കനിവിന്റെ ഗതിപോലെ
ഒഴുകുന്നതെപ്പൊഴും
കർമ്മകാണ്ഡത്തിന്റെ
അഷ്ടദിക്പാലകർ
കളരി വിളക്കിന്റെ നാളത്തിനൊപ്പമായ്
കാലങ്ങൾ എത്ര കടന്നുപോയാലുമീ
കാനനമർമ്മരം ശംഖൊലി നാദമായ്
കുടുംബത്തിനെപ്പൊഴും താങ്ങായി തണലായി
കാതലായ് എരിയുന്ന
വന്ദ്യവയോധികർ
കരയാതെ കാക്കണം
മനസ്സിന്റെ കോണിലായ്
കാണാം നമുക്കിനി കാരുണ്യസ്പർശമായി
കാണാം നമുക്കിനി
സ്നേഹതനിമയിൽ
കാണാം നമുക്കിനി നേർകാഴ്ച്ച പോലെയായ്.


ചന്ദ്രശേഖരൻപിള്ള. ബി (9447104712)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments