Sunday, June 1, 2025

HomeFeaturesവിശുദ്ധിയുടെ നീതിമാൻ

വിശുദ്ധിയുടെ നീതിമാൻ

spot_img
spot_img

നിർമ്മല ശുദ്ധിയാൽ ഭൂജാതനായൊരു
നിത്യവിശുദ്ധനാം യേശുനാഥാ

നസ്രത്തിൽ തേജസുയർത്തിയ നാഥാ
നല്ലിളം പൈതലായ് പുൽക്കൂട്ടിലും

നന്മയെ ചേർത്തു നയിച്ചൊരു നാഥാ
നിറദീപമായെത്തിയ നാഥാ

നിന്നുടെ സ്തുതിഗീതം പാടുന്ന ഞങ്ങളിൽ
നേർമണിമുത്തായ നാഥാ

നാദപ്രപഞ്ചത്തിലലയൊലി പോലെയെൻ
നറുമണം വീശുന്നു പാരിലെങ്ങും

നിർവൃതിമനസ്സിലലിഞ്ഞൊരു ദേവാ
നിഷ്കാമ കർമ്മിയാം നാഥാ

നീതിക്കുവേണ്ടി ത്യജിച്ചൊരു നാഥാ
നിറദീപമാകുന്ന നാഥാ

നിൻനിലാവെട്ട വിശുദ്ധിയാം ഞങ്ങളിൽ
നിന്നുടെ നാമം ലോകസൗഭാഗ്യമായ്
നീതിമാനെ പോലെ


ചന്ദ്രശേഖരൻപിള്ള. ബി [9447104712]

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments