Thursday, March 28, 2024

HomeArticlesജോൺ പോൾഃ സമൃദ്ധമായ സുകൃത സ്മരണ!

ജോൺ പോൾഃ സമൃദ്ധമായ സുകൃത സ്മരണ!

spot_img
spot_img

സി.എൽ.ജോയി

2007-ലെ നല്ലൊരു നിലാ വെളിച്ചമുള്ള സന്ധ്യ. ഒരു അപരിചിതൻെറ ലോഹ്യത്തോടെയുള്ള ഫോൺ വിളി വന്നു. ലേശം ശങ്കിച്ചാണെടുത്തത്. മുഖസ്തുതിയോടെ സംഭഷണമാരംഭിച്ചു.
“ബ്രദർ, എൻെറ പേര് ജോൺ പോൾ. സിനിമയാണ് ഫീൽഡ്. പൊക്കച്ചം പറയല്ല. ഇപ്പോ മുഖ പരിചയം തോന്നണുണ്ടാവും. താമസ സ്ഥലം കൊച്ചി പാലാരിവട്ടത്ത്. എന്തിനാ മേൽവിലാസന്നാവും.? അതൊക്കെയുണ്ട്. കാര്യം ലേശം സസ്പെൻസാ. സിനിമക്കാരുടെ അടുക്കാനെളുപ്പമുള്ള രീതിയങ്ങിന്യാ. ഫുൾസ്റ്റോപ്പില്ലാതെ സംസാരിച്ചതിൽ ഇച്ചിരി വിഷമമുണ്ട്. ബോറടിച്ചില്ലല്ലോ? കൊച്ചിക്കാരുടെ കൊത്തു കൂടി കൂട്ടുക്കൂടുന്ന ശൈലിയങ്ങിന്യാന്ന് ധരിച്ചോ.” സരള സാഹിത്യം വായുവെടുത്തതും ചാടി വീണ് ഒഴിവു കഴിവ് എഴുന്നിള്ളിച്ചു.
“ഒരു മുംബൈ ബേസ് ഡ് പ്രവാസിയാണ്. ജോൺ പോൾ സാറിനെക്കുറിച്ച് വേണ്ടത് കേട്ടിട്ടുണ്ട്. വായിച്ചിട്ടുണ്ട്. ധാരാളം സിനിമകൾ കണ്ടിട്ടുമുണ്ട്.” ഒരു നല്ല ഫാനാണെന്നും ഇംപ്രഷനു വേണ്ടി തട്ടിവിട്ടു.
“കൊള്ളാമെന്നു” പോലും പ്രീതിപ്പെടുത്താതെ അദ്ദേഹം രാമായണത്തിലേക്ക് കടന്നു.
“ബ്രദറിപ്പോൾ എവിടെയുണ്ടെന്ന് എനിക്കറിയാം. സൂക്ഷ നിരീക്ഷണങ്ങൾക്ക് ഒരു ഭൂത കണ്ണാടിയുണ്ടെന്ന് കൂട്ടീക്കോ.” അപ്രതീക്ഷിതമായ വെളിപ്പെടുത്തൽ കേട്ട് വീണ്ടും ഞെട്ടലനുഭവപ്പെട്ടു. അടുത്ത പ്രസ്താവന ഓർക്കാപ്പുറത്ത് അടിക്കൊണ്ട പോലായി.
“പാലാരിവട്ടത്തു തന്നെയുണ്ട് ബ്രദർ. തൃശൂക്കാരൻ കൊച്ചി സർക്കീറ്റിന് ഇറങ്ങീതെന്തിനാന്നും അറിയാം. ഭക്തി ഗാനത്തിൻെറ റെക്കോഡിംങ്ങിന്. കൊച്ചു കളളാ. സിനിമക്കാര് പൊതുവേ സിഐഡികളാ. പോലീസ് നായ പോലെ മണം പിടിച്ച് പിറകേ വരും.” അടിക്കടി അക്കടി ഷോക്ക് ട്രീറ്റ്മെൻറ്. ഉത്തരം മുട്ടി. ഉള്ളും മുഖവും ഒരുപോലെ വിയർത്തു വെള്ളാമിച്ചു. വീണ്ടും അതിശീഘ്രം ജോൺ പോൾ വാചാലനായി.
“കാര്യം ലേശം അർജ്ജൻറാ. വേറൊന്നും തോന്നരുത്. അടിയന്തരമായി ഉടനടി കണ്ടേ പറ്റൂ. എനിക്ക് വേറൊരാൾക്ക് കൂടിക്കാഴ്ച്ചക്കു ശേഷം വാക്കു കൊടുക്കാനാ. ഉപേക്ഷ പറയരുത് ബ്രദർ.” ശാഠ്യത്തിലും ബഹുമാനത്തിൻെറ സാമാന്യ മര്യാദ പ്രയോഗിച്ചു. വിഷമ വൃത്തത്തിലല്ല. ശരിക്കും തൃശങ്കു സ്വർഗ്ഗത്തിലായി. പാലാരിവട്ടം പടിപ്പുര കറങ്ങി. പ്രശസ്തനായ വ്യക്തിയെ സന്ദർശിക്കാൻ ലഭിച്ച അസുലഭ അവസരം പാഴാകരുതേ. ശരവേഗം പാതിയിരുളിൽ മന പ്രാർത്ഥന ഉരിയാടി. ഗോളടിക്കും പോലായി അടുത്ത റഫറി കിക്ക്!
“ദാ തൊട്ടടുത്ത് എത്തീന്ന് കൂട്ടീക്കോ.” പരിഭ്രമ വെപ്രാളത്തിൽ വട്ടപ്പാലം തിരിഞ്ഞു. തൽക്ഷണം ദൈവദൂതനെ പേറിയ വണ്ടി അരികത്ത് പാഞ്ഞു വന്ന് സഡൺ ബ്രേക്കിട്ടു നിന്നു.
താടിയുള്ള പൊണ്ണത്തടിയനൊരാൾ പുറത്തേക്ക് തലനീട്ടി. കൈമാടി വിളിച്ചു. ഏതാണ്ട് ജോൺ പോൾ രൂപ വര പകർച്ച തോന്നി. കാറിൽ കേറ്റി. തേടിയ വിഷയത്തിൻെറ ക്ലൂ തന്നു. പള്ളിയിൽ വിശുദ്ധ കുർബ്ബാന സ്വീകരണ സീൻ. കലപില സംഭാഷണം നിലച്ചു. ചിന്തിക്കാൻ അവസരം. പരീക്ഷ കൃത്യം പത്തു മിനിട്ട്. മനസും നാവും ചുണ്ടുകളും ഒരുമിച്ച് ആവേശത്തിൽ റിതമോടെ മൂളി.

ചെറിയൊരു വാക്കു മതി
ചുണ്ടിൽ പുഞ്ചിരി മാത്രം മതി
എൻെറ നാഥനെ സ്വീകരിക്കാൻ- ഉള്ളിൽ
എള്ളോളം എളിമ മതി!

കേട്ടപ്പാടെ വരികൾ ഹൃദ്യമായ വണ്ണം ജോൺ പോൾ സാർ തുട താളമോടെ എടുത്തെടുത്തു ഇന്വം ചേർത്ത് പാടി. സുഖിയനായി. ബൈഹാർട്ടാക്കാനെന്നോണം. ആലാപന സൂത്രത്തിൽ സഹയാത്രീകരും കൈ ഞൊടിച്ച് ഈണം മീട്ടി. ഗുരുവിനു ശിഷ്യത്വം വഹിച്ചു. വേണ്ട ഗ്യാപ്പ് കിട്ടിയതും അനുപല്ലവിയും മനസ്സിൽ പാടി ചിട്ടപ്പെടുത്തി.

കരുണ കടലായ് ഒഴുകൂ
കനിവിൻ ഉടയവനെ
കണ്ണീര് വാർക്കുന്നോർക്കായ്
കണ്ണ് തുറക്കണമേ നീ സദയം.

കഥയറിയാതുള്ള കടങ്ങൾക്കായ്
കുറ്റമേറ്റ് കുന്വിടുന്നേൻ, കരളേ
കൈവിളക്കേ പാപക്കറ നീക്കി
കാല താങ്ങും തണലായ് വരേണ.

അദ്ദേഹത്തിൻെറ വീടെത്തി. അസൗകര്യങ്ങളുടെ സകല ക്ലേശങ്ങളും ദൃശ്യമായ സാധാരണക്കാരൻെറ അഭിമാന ഗ്രഹം! അതു വാടക വീടാണെന്നറിഞ്ഞതും ചക്കപ്പഴം തലയിൽ വീണ പോലെ നിലം പരിശായി. സന്വാദ്യം തട്ടൊപ്പം കളി മെച്ചം? ഏകദേശം നൂറോളം സിനിമകളുടെ അണിയറ പ്രവർത്തകൻ. തിരക്കഥ സംഭാഷണം തുടങ്ങി പല മേഖലകളിലും നിപുണൻ. എഴുത്തിലെ കുലപതിയായ ജ്ഞാനപീഠം എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത സിനിമ ‘ഒരു ചെറുപുഞ്ചിരി’യുടെ നിർമ്മിതാവ് കൂടിയാണ് ജോൺ പോൾ. കൂടാതെ കനറ ബാങ്ക് ഉദ്യോഗസ്ഥൻ. ഐ.വി.ശശി, ഭരതൻ, മോഹൻ തുടങ്ങി മുൻനിര സിനിമക്കാരുടെ കൂട്ടുകെട്ട്…. കാതോട് കാതോരവും, വിടപറയും മുന്വേ, വിഷാദവും ജീവിത സന്തത സഹചാരികൾ.
ബ്രദറിൻെറ പാട്ട് ഗംഭീരമായി. അനുപല്ലവിക്ക് സാവകാശം തരാം. ഗ്രാൻറായാൽ ഫിറ്റാക്കാം. ഭക്തി ഗാനം സിനിമയുടെ ട്രാക്ക് തനിമക്ക് ചേരണം. പുതുമുഖം തീർച്ചയായും ഷൈൻ ചെയ്യും. പിന്നെ ലളിതമായ ഒരു തമാശ. എൻെറ ഡിവോഷണൽ അന്വേഷണം പൂർത്തിയായി. ഇനി ബ്രദറിനെ ഫോളോ ചെയ്ത ഭൂതക്കണ്ണാടി പോക്കറ്റിലിടാം. ഡിറ്റക്ടീവ്, മെജീഷൻെറ ലാഘവം പൂണ്ടു. കുടുടാ ഊറിചിരിച്ചു. ഭാര്യ എലിസബത്ത് ചൂടുള്ള പാലപ്പവും ഇസ്റ്റുവും തീൻ മേശമേൽ വിളന്വി. സ്വാദിഷ്ട ആഹാരത്തിനിടേ മകൾ ജിഷാ ജിബിയും പരിചയപ്പെടാൻ മുഖം കാണിച്ചു. ജീവിത അല്ലലേശാത്ത ഒത്തൊരുമയുടെ മുഖ ചിത്രങ്ങൾ! എന്തോ അസാധ്യകാര്യം സാധിച്ച സന്തോഷത്തിലാണ് പിരിഞ്ഞത്. സ്നേഹം നുള്ളി വളർത്താൻ തിടുക്കം കാണിച്ച വരികളെക്കുറിച്ച് പിന്നീട് ജോൺ പോൾ സംസാരിച്ചിട്ടില്ല. എന്നാലോ കൊച്ചിയിൽ എത്തുന്വോഴെല്ലാം സ്നേഹാദരങ്ങൾക്ക് പാത്രീഭൂതനായിട്ടുണ്ട്. എങ്കിലുമാ തടിച്ച ചുണ്ടിൽ തത്തിക്കളിച്ച വാക്കു വരികളുടെ നിർഭാഗ്യം ഓർക്കുന്വോൾ കണ്ണു നിറയും. കഴിഞ്ഞ ഏപ്രിൽ 23-ന് ജോൺ പോൾ ലോകത്തോട് വിട ചൊല്ലി. നിശ്ശബ്ദം സ്വർഗ്ഗത്തിലോട്ട് പറന്നുപറന്നു പോയ വിയോഗത്തിൻെറ മധുര സ് മൃതി പോലെ!


സി.എൽ.ജോയി
spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments