Sunday, February 23, 2025

HomeArticlesപീഡനത്തിന്റെ അളവെടുത്തവര്‍പി ടി ഉഷയെക്കെതിരെ

പീഡനത്തിന്റെ അളവെടുത്തവര്‍
പി ടി ഉഷയെക്കെതിരെ

spot_img
spot_img

പി ശ്രീകുമാര്‍

ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെ ഗുസ്തി താരങ്ങളുടെ ലൈംഗികാരോപണം ഉയര്‍ന്നപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങിയതാണ്. കേന്ദ്ര കായിക മന്ത്രി അനുരാഗ് ടാക്കൂര്‍ നേരിട്ട് ഇടപട്ടു. കേന്ദ്ര കായിക മന്ത്രാലയം ഗുസ്തി ഫെഡറേഷനോട് 72 മണിക്കൂറിനകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടു. വിഷയം പരിശോധിക്കാന്‍ മേരികോം അധ്യക്ഷയായി സമിതിയെയും നിയോഗിച്ചു. ഗുസ്തി ഫെഡറേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നംഗ സമിതിയെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ നിയമിക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വീകരിക്കുന്ന സ്വാഭാവികവും നിയമപരവമായ നടപടികളുമായി കേന്ദ്രം മുന്നോട്ടുപോയി. അതിനിടയില്‍ ഏപ്രില്‍ 21 ന് ഏഴ് പെണ്‍കുട്ടികള്‍ ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെ പൊലീസില്‍ പരാതി. പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന് ആരോപിച്ച് ഒളിംപിക്‌സ് മെഡല്‍ ജേതാക്കളായ സാക്ഷി മാലിക്ക്, ബജ്‌രംഗ് പുനിയ എന്നിവരുള്‍പ്പെടെയുള്ള താരങ്ങളുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇത്തരം ആരോപണങ്ങളില്‍ പ്രഥമിക അന്വേഷണത്തിനു ശേഷമേ കേസ് എടുക്കൂ എന്നതായിരുന്നു പോലീസ് നിലപാട്. ഉടന്‍ കേസെടുക്കണമെന്നതായിരുന്നു ആവശ്യം. പ്രതിഷേധത്തിന് പിന്തുണ നല്‍കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ചു. ബിജെപി വിരുദ്ധ പാര്‍ട്ടികളെല്ലാം പിന്തുണയുമായി ഓടിയെത്തി. ആരോപണങ്ങളില്‍ കേസെടുക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ അറിയിക്കുകയും ഡല്‍ഹി പൊലീസ് കേസെടുക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്തയാളെ ലൈംഗികമായി അധിക്ഷേപിച്ചു എന്ന പരാതിയില്‍ പോക്‌സോ നിയമപ്രകാരമാണ് കേസ് ചുമത്തിയത്. എന്നിട്ടും സമരം തുടുരുമെന്നാണ് കായിക താരങ്ങളുടെ പുതിയ നിലപാട്. ബ്രിജ് ഭൂഷണെ ജയില്‍ അടയക്കും വരെ സമരം എന്നതാണ് പുതിയ മുദ്രാവാക്യം. ആരോപണത്തിനും പ്രതിഷേധത്തിനും പിന്നില്‍ മറ്റെന്തൊക്കെയ ഇല്ലേ എന്ന സംശയം ബലപ്പെടുന്നതാണ് ഇതുവരെയുള്ള സംഭവവികാസം. ആരോപണ വിധേയനായ മുന്‍ ഗുസ്തി താരം ബിജെപി എംപി ആണ് എന്നതാണ് പ്രധാനകാര്യം ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ്ങ് ഹൂഡയാണ്് ഗുസ്തി താരങ്ങളെ സമരത്തിനായി ഇളക്കിവിടുന്നതെന്ന ആരോപണം തുടക്കം മുതലുണ്ട്. ‘ജാട്ട് രാഷ്ട്രീയം’ പയറ്റാന്‍ ഗുസ്തിക്കാരെ തെരുവിലിറക്കിയിരിക്കുന്നു;സാക്ഷി മാലിക്, ബജ്രംഗ് പൂനിയ, വിനേഷ് ഫോഗാട്ട് എന്നിവര്‍ പ്രതിപക്ഷത്തിന്റെ കയ്യിലെ കളിപ്പാവകളായിരിക്കുന്നു എന്നൊക്കെയുള്ള ആരോപണങ്ങളില്‍ കഴമ്പുണെന്നത് തെളിയുകയാണ് .

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, സിപിഎം നേതാക്കള്‍, കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ അവസരം മുതലെടുത്ത് സമരത്തില്‍ ചാടിവീണിരിക്കുകയാണ്. സാനിയ മിര്‍സയെ പോലുള്ള താരങ്ങളും പിന്തുണയുമായി എത്തിയിരിക്കുന്നു. താരങ്ങള്‍ക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്കൊപ്പം നില്‍ക്കുക പിന്തുണയ്ക്കുക എന്നത് എല്ലാവരുടേയും ഉത്തരവാദിത്വവും കടമയുമാണ്. രാഷ്ട്രീയക്കാരും കായിക താരങ്ങളും അതുതന്നെ ചെയ്യണം. പക്ഷേ ഗുസ്തി താരങ്ങളുടെ സമരത്തെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. അത് യഥാര്‍ത്ഥ വിഷയത്തിന്റെ ശ്രദ്ധമാറ്റാനെ കാരണമാകു.
വിഷയത്തില്‍ ഇടപെട്ട ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷയ്‌ക്കെതിരായ കല്ലേറ് അതാണ് അടിവരയിടുന്നത്. ഉഷ പറഞ്ഞത് എന്താണന്നുപോലും അറിയാതെ അവര്‍ക്കെതിരെ ഉറഞ്ഞു തുള്ളുകയാണ്.
”താരങ്ങള്‍ കുറച്ചൊക്കെ അച്ചടക്കം പാലിക്കേണ്ടതുണ്ട്. പരാതിയുമായി അസോസിയേഷനെ സമീപിക്കുന്നതിനു പകരം അവര്‍ വീണ്ടും തെരുവിലിറങ്ങുകയാണ് ചെയ്തത്. അത് കായികരംഗത്തിനു നല്ലതല്ല. ഇത്തരം പ്രതിഷേധങ്ങള്‍ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിക്കും. രാജ്യാന്തര തലത്തില്‍ ഇന്ത്യയ്ക്ക് നല്ലൊരു പ്രതിച്ഛായയുണ്ട്. ഇത്തരം നെഗറ്റീവ് പ്രചാരണം രാജ്യത്തിനു നല്ലതല്ല. ഗുസ്തി താരങ്ങള്‍ക്കൊപ്പം മാത്രമല്ല, ഇന്ത്യയെ പ്രതിനിധീകരിച്ച എല്ലാ താരങ്ങള്‍ക്കുമൊപ്പമാണ് അസോസിയേഷന്‍. പക്ഷേ, അത് നിയമാനുസൃതമായി മാത്രം. തെരുവില്‍ ധര്‍ണയിരുന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ തേടുകയാണ് താരങ്ങള്‍ ചെയ്യുന്നത്. അതാണ് എന്നെ നിരാശപ്പെടുത്തുന്നത്’ എന്നായിരുന്നു ഉഷയുടെ പ്രതികരണം.
ഇതിലെന്താണ് ആക്ഷേപിക്കാനുള്ളത്. എന്തു തെറ്റാണുള്ളത്. വിഷയം വിലയിരുത്തി സത്യസന്ധമായ അഭിപ്രായ പ്രകടനം മാത്രമാണിത്. ഇത്തരം പ്രതിഷേധങ്ങല്‍ രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കില്ലേ.് നിയമാനുസൃതമായി മാത്രമല്ലേ അസോസിയേഷനു പ്രവര്‍ത്തിക്കാനാകൂ. തെരുവിലിറങ്ങും മുന്‍പ് അസോസിയേഷനെ സമീപിക്കേണ്ടിയിരുന്നില്ലേ എന്നൊക്കെ ചോദിച്ചതില്‍ എന്താണ് ആക്ഷേപകരം. മനസ്സിലാകുന്നില്ല.
മലായാളിയായ ഉഷയ്‌ക്കെതിരെ ഉറഞ്ഞുതുള്ളിയവരില്‍ മുന്‍ പന്തിയില്‍ മലായാളികളായ രണ്ട് മഹിളാ മണികള്‍ ഉണ്ട്. മുന്‍ മന്ത്രി പി കെ ശ്രീമതിയും ഇപ്പോഴത്തെ മന്ത്രി ബിന്ദുവും. ഉഷയോടുള്ള ആരാധന പോയെന്നാണ് ശ്രീമതിയുടെ മൊഴി. ഉഷ സ്വന്തം നിലയും വിലയും കളഞ്ഞു കുളിക്കുച്ചു എന്നാണ് ബിന്ദു പരിതപിക്കുന്നത്. സഖാക്കളുടെ ലൈംഗിക പീഡനത്തിന്റെ അളവെടുക്കുന്നവരാണ് തന്നെ ഉഷയുടെ കൃത്യമായ നിലപാടിെതിരെ വയിട്ടടിക്കുന്നത് എന്നതാണ് തമാശ. ഗുസ്തി താരങ്ങളുടെ സമരത്തെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു എന്ന വസ്തുത പുറത്തായതോടെ ഗുസ്തി താരങ്ങളെ ഉപദേശിച്ച പി.ടി. ഉഷയ്ക്ക് ട്വിറ്ററില്‍ വന്‍ പിന്തുണ. ‘ഇന്ത്യസ്റ്റാന്റ്‌സ് വിത് പി.ടി.ഉഷ’ എന്ന ടാഗ് വന്‍ ട്രെന്‍ഡായി . നൂറുകണക്കിന് പേരാണ് ഉഷയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. ഇതും ഒപ്പം വായിക്കണം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments