അക്ഷരമുറ്റത്തൊ
രായിരം ബാല്യങ്ങൾ
ആനന്ദചിത്ത
രായെത്തിയപ്പോൾ
അവരാരുമറിയാത്ത ഓരോ വിചിത്രമാം
അത്ഭുതക്കാഴ്ച്ചകൾ
കൺകോണിലായ്
അമ്മിഞ്ഞപാലിന്റെ മധുരം നുണഞ്ഞവർ
അകമേ ഉള്ളം
കുളിർത്തപോലെ
അറിവുപകർന്നിടും
വിദ്യാവിനോദവും
അലിവോടെ കുഞ്ഞിളം
പൈതങ്ങളിൽ
അരുണോദയത്തിന്റെ
മിന്നും കണങ്ങളായ്
അറിയാതെ മനസിന്റെ നിർവൃതിയിൽ
അണയാത്ത പൊന്നിൻ വെളിച്ചത്തിലായവർ
അനുഗ്രഹംചൊരിയുന്ന
ഉൾത്തുടിപ്പായ്!
—————————————————————–
ചന്ദ്രശേഖരൻ = 9447104712