Tuesday, April 1, 2025

HomeHealth and Beauty21 വയസ് തികയാത്തവര്‍ക്ക് മദ്യം വില്‍ക്കരുത്: മദ്രാസ് ഹൈക്കോടതി

21 വയസ് തികയാത്തവര്‍ക്ക് മദ്യം വില്‍ക്കരുത്: മദ്രാസ് ഹൈക്കോടതി

spot_img
spot_img

മദ്യവില്‍പ്പനയ്ക്ക് കര്‍ശന നിയന്ത്രണം വേണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം. മദ്യം വാങ്ങാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്നാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

21 വയസ്സ് തികയാത്തവര്‍ക്ക് മദ്യം വില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ലൈസന്‍സ് ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമേ മദ്യം വാങ്ങാനും കഴിക്കാനും പറ്റുകയുള്ളൂവെന്ന് ഉറപ്പാക്കുകയും വേണമെന്നും കോടതി നിര്‍ദേശിച്ചു.

പ്രായപൂര്‍ത്തിയെത്തിയിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ പലരും മദ്യത്തിന് അടിമയാകുകയും മദ്യാസക്തി വര്‍ധിക്കുകയും ചെയ്യുന്നത് ചൂണ്ടിക്കാട്ടിയാണ് മദ്യവില്‍പ്പനയ്ക്ക് നിയന്ത്രണം വേണമെന്ന് കോടതി പറഞ്ഞിരിക്കുന്നത്. ഇതുസംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാരിനും പൊലീസ് മേധാവിക്കും നിര്‍ദേശം നല്‍കുന്ന കാര്യം പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.

ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 10വരെ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടാസ്മാക് മദ്യശാലകളുടെ വില്‍പ്പനസമയം ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി എട്ടുവരെയാക്കി ചുരുക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് ആര്‍ മഹാദേവന്റെയും ജസ്റ്റിസ് സത്യനാരായണ പ്രസാദിന്റെയും ബെഞ്ചാണ് നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചിരിക്കുന്നത്.

ബാര്‍, പബ്ബ്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടാസ്മാക് മദ്യശാലകള്‍ എന്നിവയുടെ പ്രവര്‍ത്തനസമയം കുറയ്ക്കണമെന്നും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം വില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുള്ള രണ്ടുഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിര്‍ദേശങ്ങള്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments