Sunday, September 8, 2024

HomeHealth and Beautyഡയാന രാജകുമാരിയുടെ ഗൗണ്‍ വിറ്റ് പോയത് 4.9 കോടിക്ക്

ഡയാന രാജകുമാരിയുടെ ഗൗണ്‍ വിറ്റ് പോയത് 4.9 കോടിക്ക്

spot_img
spot_img

ലണ്ടന്‍: ബ്രിട്ടനിലെ ഡയാന രാജകുമാരിയുടെ ഗൗണ്‍ ലേലം ചെയ്തത് ആറു ലക്ഷം ഡോളറിന് (ഏകദേശം 4.9 കോടി രൂപ). 1997ല്‍ വാനിറ്റി ഫെയര്‍ ഫോട്ടോഷൂട്ടില്‍ ഡയാന ധരിച്ച പര്‍പ്പിള്‍ വെല്‍വെറ്റ് ഗൗണ്‍ ആണ് വന്‍ തുകക്ക് വിറ്റത്.

ന്യൂയോര്‍ക് ആസ്ഥാനമായ ലേല വെബ്സൈറ്റ് സോതെബി 80,000 മുതല്‍ 1,20,000 ഡോളര്‍ വരെയാണ് മതിപ്പുവില കണക്കാക്കിയിരുന്നത്.

വെള്ളിയാഴ്ച നടന്ന ലേലത്തില്‍ പ്രതീക്ഷിച്ചതിന്റെ അഞ്ചിരട്ടി ലഭിച്ചു. 1982 മുതല്‍ 1993 വരെ ഡയാനയുടെ ഫാഷന്‍ ഡിസൈനറായിരുന്ന ബ്രിട്ടീഷ് ഡിസൈനര്‍ വിക്ടര്‍ എഡെല്‍സ്റ്റിനാണ് വസ്ത്രം രൂപകല്‍പന ചെയ്തത്. ഡയാനയുടെ വസ്ത്രങ്ങള്‍ മുമ്ബും വന്‍തുകക്ക് വിറ്റുപോയിട്ടുണ്ട്. അതില്‍ ഏറ്റവും ഉയര്‍ന്ന തുക ഇത്തവണത്തേതാണ്. 2019ല്‍ അവരുടെ കറുത്ത ഗൗണ്‍ 3,47,000 ഡോളറിന് ലേലംചെയ്തിരുന്നു. 1997ലാണ് ഡയാനയുടെ വസ്ത്രങ്ങള്‍ ലേലംചെയ്യാന്‍ ആരംഭിച്ചത്. ആദ്യ ലേലത്തില്‍ 24,150 ഡോളര്‍ ലഭിച്ചു.

കാന്‍സര്‍, എയിഡ്സ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി അവരുടെ 79 ഗൗണുകള്‍ ലേലത്തില്‍ വിറ്റ് 30 ലക്ഷം ഡോളറാണ് സമാഹരിച്ചത്. ചാള്‍സ് രാജകുമാരന്റെ ആദ്യ ഭാര്യയായിരുന്ന ഡയാന സ്പെന്‍സര്‍ വെയില്‍സിലെ രാജകുമാരി എന്നാണ് അറിയപ്പെട്ടിരുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments