Saturday, July 27, 2024

HomeHealth and Beautyഉപവാസം സ്ത്രീകളില്‍ വന്ധ്യതയ്ക്കു കാരണമാകുമെന്ന് കണ്ടെത്തല്‍

ഉപവാസം സ്ത്രീകളില്‍ വന്ധ്യതയ്ക്കു കാരണമാകുമെന്ന് കണ്ടെത്തല്‍

spot_img
spot_img

ഉപവാസം സ്ത്രീകളില്‍ വന്ധ്യതയ്ക്കു കാരണമാകുമെന്ന് കണ്ടെത്തല്‍. അമിതഭാരം കുറയ്ക്കാനും സ്ലിമ്മാകാനും ഇന്ന് പലരും പലതരത്തിലുള്ള ഭക്ഷണനിയന്ത്രണങ്ങള്‍ പരീക്ഷിക്കാറുണ്ട്. അവയില്‍ ഏറ്റവും പ്രചാരമുള്ള ഒന്നാണ് ഇടവിട്ടുള്ള ഉപവാസവും(ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്) നിയന്ത്രിത സമയ ഭക്ഷണക്രമവും. ഒരു ദിവസം നന്നായി ഭക്ഷണം കഴിച്ചും അടുത്ത ദിവസം ഉപവാസമിരുന്നും അല്ലെങ്കില്‍ ആഴ്ചയില്‍ അഞ്ച് നാള്‍ ഭക്ഷണം കഴിച്ചും രണ്ട് നാള്‍ ഉപവസിച്ചുമൊക്കെയാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് ചെയ്യാറുള്ളത്.

നിയന്ത്രിത സമയ ഭക്ഷണക്രമത്തില്‍ ഒരു ദിവസത്തിന്റെ ഏതാനും മണിക്കൂര്‍ നന്നായി ഭക്ഷണം കഴിക്കുകയും ബാക്കി സമയം ഉപവസിക്കുകയും ചെയ്യും. അമിതഭാരം കുറയ്ക്കാന്‍ ഇത്തരം ഡയറ്റിങ് ഫലപ്രദമാണെങ്കിലും ഇത് പ്രത്യുത്പാദനക്ഷമതയെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മീനുകളില്‍ അടുത്തിടെ നടത്തിയ ഒരു പഠനം ചൂണ്ടിക്കാട്ടിയിരുന്നു.

അലങ്കാര മത്സ്യമായ സീബ്ര ഫിഷില്‍ നടത്തിയ ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് ദ റോയല്‍ സൊസൈറ്റി ജേണലിലാണ് പ്രസിദ്ധീകരിച്ചത്. ഭക്ഷണക്രമത്തില്‍ വന്ന വലിയ ഇടവേള സീബ്ര ഫിഷിന്റെ ബീജത്തിന്റെയും അണ്ഡത്തിന്റെയും നിലവാരത്തെ ബാധിച്ചതായി ഈ ഗവേഷണം പറയുന്നു. പഠനം നടത്തിയത് മീനുകളിലാണെങ്കിലും ഇതിന് സമാനമായ പ്രഭാവം ഉപവാസം മനുഷ്യരിലും ഉണ്ടാക്കാമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇടവിട്ടുള്ള ഉപവാസം ഇസ്ട്രജന്‍ തോതിനെയും മറ്റ് പ്രത്യുത്പാദന ഹോര്‍മോണുകളെയും പ്രതികൂലമായി ബാധിക്കാമെന്നും ആര്‍ത്തവ പ്രശ്‌നങ്ങളിലേക്കും വന്ധ്യതയിലേക്കും ഇത് നയിക്കാമെന്നും നവി മുംബൈ മദര്‍ഹുഡ് ഫെര്‍ട്ടിലിറ്റി ആന്‍ഡ് ഐവിഎഫിലെ കണ്‍സല്‍റ്റന്റ് ഫെര്‍ട്ടിലിറ്റി വിദഗ്ധ ഡോ. ശ്രുതി എന്‍ മാനെ ദ് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments