കോവിഡ് ചികിത്സയ്ക്ക് ഗുളികയുമായി ഫൈസര്‍ കമ്പനി രംഗത്ത്. ഇതു സംബന്ധിച്ച ഗവേഷണങ്ങളും പുരോഗമിക്കുന്നു. ഇവയില്‍ ഏറ്റവും പ്രതീക്ഷ നല്‍കുന്ന രണ്ട് മരുന്നുകളാണ് അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ ലാബുകളില്‍ ഒരുങ്ങുന്നത്.
PF-07304814 എന്ന ഞരമ്പുകളില്‍ കുത്തിവയ്ക്കുന്ന മരുന്നും ജഎ07321332 എന്ന ഗുളിക രൂപത്തിലുള്ള മരുന്നുമാണ് ഫൈസര്‍ തയാറാക്കുന്നത്. ഇതില്‍ ആദ്യത്തേത് തീവ്ര ലക്ഷണങ്ങളും സങ്കീര്‍ണതകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ്19 രോഗികളെ ഉദ്ദേശിച്ചുള്ളതാണ്. ഗുളികയാവട്ടെ കോവിഡിന്റെ ആദ്യഘട്ടത്തില്‍ രോഗിക്ക് നല്‍കാവുന്നതാണ്.
സാര്‍സ് കോവ്-2 വൈറസ് മനുഷ്യ കോശങ്ങളില്‍ പ്രവേശിച്ച ശേഷം അതിനെ പെറ്റു പെരുകാന്‍ സഹായിക്കുന്ന 3ഇഘുൃീ എന്ന പ്രോട്ടീന്‍ വസ്തുവിനെയാണ് ഈ മരുന്നുകള്‍ ലക്ഷ്യമിടുന്നത്. ഈ പ്രോട്ടീന്‍ സാര്‍സ് കോവ്-1 ലും മിഡില്‍ ഈസ്റ്റേര്‍ണ്‍ റെസ്പിറേറ്ററി വൈറസിലും സമാനമാണ്.
മാര്‍ച്ചില്‍ ആരംഭിച്ച ഒന്നാംഘട്ട പരീക്ഷണത്തില്‍ ഒരു സംഘം വോളന്റിയര്‍മാരില്‍ മരുന്നിന്റെ വിവിധ ഡോസുകള്‍ നല്‍കി അവയുടെ സുരക്ഷ ഉറപ്പാക്കി. മരുന്നിനോടുള്ള ശരീരത്തിന്റെ പ്രതികരണങ്ങളും രേഖപ്പെടുത്തി.
കോവിഡ് രോഗിയുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ മരുന്നുകള്‍ സഹായകമാണോ എന്ന കാര്യം രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങളില്‍ വിലയിരുത്തും. സാധാരണഗതിയില്‍ വര്‍ഷങ്ങള്‍ എടുത്തേക്കാവുന്ന പരീക്ഷണം മഹാമാരി തുടരുന്ന പശ്ചാത്തലത്തില്‍ മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ഫൈസറിന്റെ ശ്രമം. ഈ വര്‍ഷം അവസാനത്തോടെ ഗുളിക ലഭ്യമാക്കാനാണ് ഫൈസര്‍ ശ്രമിക്കുന്നതെന്ന് സിഇഒ ആല്‍ബര്‍ട്ട് ബോര്‍ല പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.