പി.പി. ചെറിയാന്‍
വാഷിംഗ്ടണ്‍: എംആര്‍എന്‍എ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ അസാധാരണമായ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടായതിനു ശക്തമായ തെളിവുകളുണ്ടെന്നു സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) മെയ് പത്താംതീയതി വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
മയോകാര്‍ഡൈറ്റിസ് എന്ന രോഗമാണ് രണ്ടാമത്തെ ഡോസ് എംആര്‍എന്‍എ വാക്‌സിന്‍ സ്വീകരിച്ച ചെറുപ്പക്കാരില്‍ പ്രത്യേകമായി കണ്ടുവരുന്നത്.
മുപ്പത് വയസിനു താഴെയുള്ള 226 പേരില്‍ ഇതുവരെ ഈ രോഗം സ്ഥിരീകരിച്ചതായി സിഡിസി ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. ടോം പറഞ്ഞു. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അഡൈ്വസറി ഗ്രൂപ്പില്‍ ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു ഡോ. ടോം. രോഗം യുവജനങ്ങളില്‍ കണ്ടുവരുന്നുവെങ്കിലും ആശുപത്രിവാസം കുറവാണെന്നും അദ്ദേഗം പറയുന്നു.
മയോകാര്‍ഡൈറ്റിസ് രോഗം സ്ഥിരീകരിച്ചവരില്‍ പകുതിയിലധികം ഇരുപത് വയസിനു താഴെയുള്ളവരാണ്. മെയ് അവസാനത്തോടെയാണ് ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ തുടങ്ങിയതെങ്കിലും, ആശുപത്രി സന്ദര്‍ശനത്തിനുശേഷം മിക്കവാറും രോഗികള്‍ എല്ലാവരും തന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുപോകുകയാണ് പതിവെന്നും ഡോക്ടര്‍ പറഞ്ഞു.
ഹൃദയ പേശികളില്‍ അനുഭവപ്പെടുന്ന ഇന്‍ഫ്‌ളമേഷനാണ് മയോകാര്‍ഡൈറ്റിസ് എന്ന രോഗം പനിയും, തലചുറ്റലും, ശ്വാസംമുട്ടലും നെഞ്ചുവേദനയുമാണ് രോഗലക്ഷണങ്ങള്‍. പുറംവേദനയും അനുഭവപ്പെടുന്നു. എന്നാല്‍ വിദഗ്ധര്‍ ഇതെപ്പറ്റി വിശദമായി പഠിച്ചുവരികയാണ്.