പി.പി. ചെറിയാന്‍
ന്യുജേഴ്‌സി: എലിസബത്ത് സിറ്റിയിലെ വീട്ടില്‍ വളര്‍ത്തിയിരുന്ന രണ്ടു നായ്ക്കള്‍ ചേര്‍ന്ന് മൂന്നു വയസ്സുകാരനെ കടിച്ചു കീറി കൊലപ്പെടുത്തിയതായി പൊലീസ്.
ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. വീടിനകത്തു കളിച്ചുകൊണ്ടിരുന്ന മൂന്നു വയസ്സുകാരന്‍ പുറകുവശത്തെ ജനാലയില്‍ കൂടി താഴേക്കു വീഴുകയായിരുന്നു. നായ്ക്കള്‍ താഴേക്കു വീണ കുട്ടിയെ കടിച്ചു പരുക്കേല്‍പിച്ചു. കണ്ടു നിന്ന അമ്മ ഓടിയെത്തി നായ്ക്കളില്‍ നിന്നും കുട്ടിയെ രക്ഷപ്പെടുത്തി. പൊലിസ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഒരു മണിക്കൂറിനുള്ളില്‍ കുട്ടി മരിച്ചു.
സംഭവത്തെക്കുറിച്ചു അന്വേഷിക്കുകയാണെന്നും, ഇതുവരെ ആരുടെ പേരിലും കേസെടുത്തിട്ടില്ലെന്നും പൊലിസ് പറഞ്ഞു. ലോക്കല്‍ അനിമല്‍ കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകര്‍ എത്തിചേര്‍ന്നു നായ്ക്കളെ സുരക്ഷിത സ്ഥലത്തേക്കു മാറ്റി. കുട്ടിയെകുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പൊലിസ് വെളിപ്പെടുത്തിയിട്ടില്ല.