പി.പി. ചെറിയാന്‍
ന്യൂയോര്‍ക്ക്: പോലിസ് അതിക്രമത്തില്‍ മരിച്ച ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണം വീഡിയോയില്‍ ചിത്രികരിച്ച ഡാര്‍ണില്ല ഫ്രേസിയറിന് (18) പുലിറ്റ്‌സര്‍ അവാര്‍ഡ് കമ്മറ്റിയുടെ പ്രത്യേക ആദരവ്. രാജ്യവ്യാപകമായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച ഈ വിഡിയോയെ തുടര്‍ന്ന് അമേരിക്കയില്‍ ഉണ്ടായ പ്രത്യാഘാതങ്ങള്‍ അതീവ ഗുരുതരമായിരുന്നു. നിരവധി സ്ഥലങ്ങളില്‍ പ്രതിഷേധം അരങ്ങേറി.
സാധാരണ ഒരു പൗരന്റെ സത്യത്തിനും നീതിക്കും വേണ്ടിയുള്ള അടങ്ങാത്ത അഭിനിവേശമാണ് ഫ്രേസിയറില്‍ ബോര്‍ഡംഗങ്ങള്‍ കണ്ടെത്തിയത്. ആത്മസംയമനം പാലിച്ച് ഇത്രയും നേരം വിഡിയോ പകര്‍ത്തിയ സംഭവം അസാധാരണമാണെന്നും ബോര്‍ഡ് വിലയിരുത്തി.
ഇതിനു മുമ്പ് പുലിറ്റ്‌സര്‍ സ്‌പെഷല്‍ സൈറ്റേഷന്‍ അവാര്‍ഡ് ലഭിച്ചവത് ഐഡ ബി. വെല്‍സ്, അരീത്താ ഫ്രങ്ക്‌ളിന്‍, ബോബ് റെഡലന്‍ എന്നിവര്‍ക്കാണ്.