Saturday, July 27, 2024

HomeHealth and Beautyകോവിഡ് ബീറ്റ വകഭേദത്തിനെതിരെ നിലവിലുള്ള വാക്‌സീനുകള്‍ ഫലപ്രദമല്ലെന്ന് പഠനം

കോവിഡ് ബീറ്റ വകഭേദത്തിനെതിരെ നിലവിലുള്ള വാക്‌സീനുകള്‍ ഫലപ്രദമല്ലെന്ന് പഠനം

spot_img
spot_img

ദക്ഷിണാഫ്രിക്കയില്‍ ആദ്യം കണ്ടെത്തിയ കോവിഡിന്റെ ബീറ്റ വകഭേദത്തിനെതിരെ നിലവിലെ വാക്‌സീനുകള്‍ അത്ര ഫലപ്രദമല്ലെന്ന് പഠനം. സാര്‍സ് കോവ് 2 സ്പൈക് പ്രോട്ടീനുകളെ കുറിച്ച് ബോസ്റ്റണിലെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

വൈറസിന്റെ പുറമേയുള്ള മുനകള്‍ പോലുള്ള സ്പൈക് പ്രോട്ടീന്‍ ഉപയോഗപ്പെടുത്തിയാണ് അവ മനുഷ്യ കോശങ്ങളില്‍ പ്രവേശിക്കുന്നത്. നിലവില്‍ വികസിപ്പിക്കപ്പെട്ട വാക്‌സീനുകളെല്ലാം ഈ സ്പൈക് പ്രോട്ടീനുകളെ ലക്ഷ്യം വയ്ക്കുന്നതാണ്.

ക്രയോ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പി ഉപയോഗിച്ച് നടത്തിയ പഠനം ചൈനയില്‍ കണ്ടെത്തിയ യഥാര്‍ഥ കൊറോണവൈറസ്, യുകെയില്‍ ആദ്യം കണ്ടെത്തിയ ആല്‍ഫ വകഭേദം, ബീറ്റ വകഭേദം തുടങ്ങിയവയുടെ സ്പൈക് പ്രോട്ടീനുകളെ താരതമ്യപ്പെടുത്തി. ബയോ മോളിക്യുലര്‍ ഘടനകളെ ആറ്റോമിക റെസല്യൂഷനില്‍ കാണാന്‍ സാധിക്കുന്ന ഇമേജിങ് സങ്കേതമാണ് ക്രയോ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പി.

ആ.1.351 എന്നറിയപ്പെടുന്ന ബീറ്റ വകഭേദത്തിലെ ജനിതക വ്യതിയാനങ്ങള്‍ ചിലയിടങ്ങളില്‍ സ്പൈക് പ്രോട്ടീന്‍ പ്രതലത്തിന്റെ രൂപത്തില്‍ മാറ്റം വരുത്തുമെന്ന് ഗവേഷകര്‍ പറയുന്നു.

ഇതിന്റെ ഫലമായി നിലവിലെ വാക്‌സീനുകള്‍ ഉയര്‍ത്തി വിടുന്ന ന്യൂട്രലൈസിങ് ആന്റി ബോഡികള്‍ക്ക് ബീറ്റ വൈറസുമായി ഒട്ടിപ്പിടിക്കാന്‍ സാധിക്കാതെ വരും. ഇത്തരത്തില്‍ വാക്‌സീന്‍ എടുത്തവരിലും ബീറ്റ വൈറസിന് പ്രതിരോധ സംവിധാനത്തെ വെട്ടിച്ച് രക്ഷപ്പെടാനാകുമെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു.

ബീറ്റ വകഭേദം ഇത്തരത്തില്‍ വാക്‌സീനുകളോട് പ്രതിരോധം ആര്‍ജ്ജിച്ചാല്‍ ഒരു പുതിയ ജനിതക സീക്വന്‍സിലുള്ള ബൂസ്റ്റര്‍ ഡോസ് ഫലപ്രദമായേക്കാമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ബിങ് ചെന്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments