കൈപ്പത്തി ചുവക്കുന്നതും, കണ്ണിന് കീഴെ കറുത്ത വട്ടം വരുന്നതും കരള്‍ രോഗത്തിന്റെ ലക്ഷണമാകാം.
കൈപ്പത്തിയുടെ നിറം ചുവക്കുന്ന പാല്‍മര്‍ എറിത്തെമ എന്ന രോഗാവസ്ഥയും കരള്‍ രോഗ ലക്ഷണമാണ്. കരളില്‍ വിഷാംശം വര്‍ധിക്കുമ്പോഴാണ് കൈപ്പത്തിയിലേക്കുള്ള രക്തമൊഴുക്ക് വര്‍ധിച്ച് ഇവ ചുവക്കുന്നതെന്ന് കരുതുന്നു.
കരളിന്റെ ആരോഗ്യാവസ്ഥ മോശമാകുമ്പോള്‍ കണ്ണിന് കീഴെ ഇരുണ്ട വട്ടങ്ങള്‍ പ്രത്യക്ഷമാകാം. ശരീരത്തില്‍ മാലിന്യങ്ങള്‍ അടിഞ്ഞ് കൂടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. അമിതമായ ക്ഷീണവും ഇതോട് അനുബന്ധിച്ച് ഉണ്ടാകാം.
മുഖക്കുരു, കഴുത്തിനും കക്ഷത്തിനും കാലുകള്‍ക്കിടയിലും കറുത്ത പാട്, ചൊറിച്ചില്‍ പോലുള്ള ചര്‍മ പ്രശ്‌നങ്ങളും കരള്‍ രോഗ ലക്ഷങ്ങളാണ്. കരള്‍ പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ ശരീരത്തില്‍ വിഷാംശം വര്‍ധിക്കുന്നതാണ് ഈ ലക്ഷണങ്ങളിലേക്ക് നയിക്കുന്നത്.
ഈ ലക്ഷണങ്ങള്‍ക്ക് പുറമേ വയറിന്റെ മധ്യത്തിലോ വലത് വശത്തോ വേദന, ഭാരനഷ്ടം, വിശപ്പില്ലായ്മ, മനംമറിച്ചില്‍, കാലുകള്‍ക്ക് നീര്, ആശയക്കുഴപ്പം എന്നിവയും ഫാറ്റി ലിവര്‍ രോഗത്തിന്റെ ഭാഗമായി അനുഭവപ്പെടാം.
ഫാറ്റി ലിവര്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ ആദ്യമൊന്നും പുറമേക്ക് പ്രകടമാകാറില്ല. എന്നാല്‍ രോഗം പുരോഗമിക്കുന്നതോടെ ഇനി പറയുന്ന ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാമെന്ന് ഫരീദാബാദ് ഏഷ്യന്‍ ഹോസ്പിറ്റലിലെ ഗ്യാസ്‌ട്രോഎന്ററോളജി ഡയറക്ടര്‍ ഡോ. അമിത മിഗ്‌ളാനി ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. തൊലിപ്പുറത്തും കണ്ണുകളിലും മുഖത്തുമെല്ലാം ഈ ലക്ഷണങ്ങള്‍ കാണപ്പെടാം.
കണ്ണുകളും തൊലിയും മഞ്ഞനിറമാകുന്ന മഞ്ഞപ്പിത്തം ഉണ്ടാകുന്നത് കരളിന് രക്തത്തില്‍ നിന്ന് ബിലിറൂബിനെ നീക്കം ചെയ്യാനാകാതെ വരുമ്പോഴാണ്. പഴയ ചുവന്ന രക്തകോശങ്ങള്‍ നശിക്കുമ്പോള്‍ ബിലിറൂബിന്‍ ഉണ്ടാകുന്നു. കരള്‍ ബിലിറൂബിനെ വിഘടിപ്പിച്ച് അതിനെ ബൈലായി മാറ്റുന്നു. കരളിന് ഇതിന് കഴിയാതെ വരുമ്പോള്‍ ബിലിറൂബിന്‍ വര്‍ധിച്ച് മഞ്ഞപ്പിത്തമുണ്ടാകും.
എട്ടുകാലിയുടെ രൂപത്തില്‍ മുഖത്തും കഴുത്തിലും പ്രത്യക്ഷപ്പെടുന്ന ചെറിയ രക്തക്കുഴലുകളാണ് സ്‌പൈഡര്‍ ആന്‍ജിയോമാസ്. ഈസ്ട്രജന്‍ തോത് ശരീരത്തില്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് ഇത് പ്രത്യക്ഷമാകുക.