Wednesday, June 7, 2023

HomeNewsKeralaപ്രേമം പൊളിഞ്ഞപ്പോള്‍ ഭീഷണി; അയല്‍വാസിയുടെ പേരില്‍ വ്യാജ കത്ത്

പ്രേമം പൊളിഞ്ഞപ്പോള്‍ ഭീഷണി; അയല്‍വാസിയുടെ പേരില്‍ വ്യാജ കത്ത്

spot_img
spot_img

തിരുവനന്തപുരം : കേരളത്തില്‍ സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രിയെ വധിക്കുമെന്ന ഊമക്കത്ത് യുവാവ് കൊച്ചിയിലെ ഇന്റര്‍നെറ്റ് കഫേയില്‍നിന്നായിരുന്നു ഇമെയില്‍ അയച്ചത്. പ്രേമനൈരാശ്യമായിരുന്നു സന്ദേശം അയയ്ക്കാന്‍ കാരണം. ഇന്ന് കേരള സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി കത്ത് അയച്ച എറണാകുളം കതൃക്കടവ് സ്വദേശി സേവ്യറിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. മുന്‍വൈരാഗ്യം കാരണം അയല്‍വാസിയുടെ പേരിലാണ് സേവ്യര്‍ വ്യാജക്കത്ത് അയച്ചത്.

2006ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി അജ്ഞാതന്റെ ഇമെയില്‍ ലഭിച്ചിരുന്നു. പ്രധാനമന്ത്രിയെയും രാഷ്ടപതിയായിരുന്ന എ.പി.ജെ.അബ്ദുല്‍ കലാമിനെയും വധിക്കുമെന്നായിരുന്നു ഭീഷണി. ധൈര്യമുണ്ടെങ്കില്‍ രക്ഷിക്കാനും വെല്ലുവിളിച്ചു.

ബിജെപി ഓഫിസില്‍ ലഭിച്ച കത്ത് ഡിജിപിക്ക് കൈമാറുകയായിരുന്നു. ഇക്കാര്യം ഇന്റലിജന്‍സ് എഡിജിപി ഡ്യൂട്ടി മെസേജില്‍ പരാമര്‍ശിക്കുകയും സന്ദേശം ചോരുകയും ചെയ്തതോടെ വിവാദമായി.

2006 നവംബര്‍ ഒന്നിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കേരളത്തില്‍ സന്ദര്‍ശനത്തിന് എത്തുന്നതിനു മുന്‍പാണ് ഭീഷണി മെയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. ഇരുപതിലധികം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെയില്‍ ലഭിച്ചു. പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെയും പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയുടെയും പേരുകള്‍ മെയിലില്‍ പരാമര്‍ശിച്ചിരുന്നു.

ഇവരെ ചോദ്യം ചെയ്തപ്പോഴാണ്, പ്രേമാഭ്യര്‍ഥന നടത്തി ശല്യം ചെയ്ത യുവാവിനെക്കുറിച്ച് മനസ്സിലായത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ യുവാവ് മെയില്‍ അയച്ചതിന്റെ തെളിവുകള്‍ ലഭിച്ചു. ഇന്റര്‍നെറ്റില്‍ കുറെക്കാലമായി ചാറ്റ് ചെയ്തിരുന്നവരായിരുന്നു യുവാവും യുവതിയും. പിന്നീട് ഇരുവരും അകന്നു. യുവതിയോടുള്ള പകയാണ് മെയില്‍ അയയ്ക്കാന്‍ കാരണമെന്ന് യുവാവ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. അന്വേഷണത്തില്‍ തീവ്രവാദ ബന്ധമൊന്നും കണ്ടെത്താനായില്ല. പ്രണയം തകര്‍ന്നശേഷം യുവാവ് മാനസികമായി വിഷമത്തിലായിരുന്നെന്ന് മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments