ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ അമിതമായി ആന്റിബയോട്ടിക്‌സ് ഉപയോഗിക്കുന്നതായി പഠന റിപ്പോര്‍ട്ട്.
കോവിഡ് കാലത്തും അതിന് മുന്‍പും ആന്റിബയോട്ടിക്‌സില്‍ അസിത്രോമൈസിനെയാണ് ഇന്ത്യക്കാര്‍ കൂടുതലായി ആശ്രയിക്കുന്നതെന്നും പ്രമുഖ മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആന്റിബയോട്ടിക്‌സില്‍ ഭൂരിഭാഗത്തിനും ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതിയില്ല. മരുന്നുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് ശക്തമായ പരിഷ്‌കാര നടപടികള്‍ക്ക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ തയ്യാറാവണമെന്നും റിപ്പോര്‍ട്ട് ആഹ്വാനം ചെയ്യുന്നു.
ആന്റിബയോട്ടിക്‌സ് അനാവശ്യമായി ഉപയോഗിക്കുന്നത് മൂലം ഭാവിയില്‍ ഇതിന്റെ ഫലം കുറയാന്‍ ഇടയാക്കിയേക്കാം. ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.