ഗീത രാജന്‍
എഴുത്തിനെ, വായനയെ സ്‌നേഹിക്കുന്നവരുടെ ഏറ്റവും വലിയ കൂട്ടായ്മയാണ് എഴുത്തുകൂട്ടം commune of letters (8000 അംഗങ്ങള്‍)! ലോകമെമ്പാടുമുള്ള മലയാളി എഴുത്തു കാരും വായന ക്കാരും ഉള്‍പ്പെടുന്ന എഴുത്തുകൂട്ടത്തിന്റെ അമേരിക്കന്‍ – കാനഡ ശാഖ യായ ഡടഅ എഴുത്തുകൂട്ടത്തിന്റെ ഉദ്ഘാടനം പ്രശസ്ത കവയിത്രിറോസ് മേരി നിര്‍വഹിച്ചു.
അമേരിക്കന്‍ മലയാളി എഴുത്തുകാരും അമേരിക്കയിലെ വിവിധ സാഹിത്യ സംഘടന അംഗങ്ങളും വായനക്കാരും മാധ്യമപ്രവര്‍ത്തകരും, കേരളത്തിലെ വിവിധ ജില്ലകളിലെ എഴുത്തുകൂട്ടം ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു .
പ്രവാസിയും സ്വദേശവുമായുള്ള ശക്തമായ ഒരു പാലമായി ഈ സാഹിത്യ സംഘടന വളരണമെന്ന് ആശംസിച്ചു കൊണ്ട് യു എസ് എ എഴുത്തുകൂട്ടം ജോയിന്റ് സെക്രെട്ടറി കവി ഗീത രാജന്റെ നിയന്ത്രണത്തില്‍ യോഗത്തിനു തിരശ്ശീല ഉയര്‍ന്നു. യു എസ് എ എഴുത്തുകൂട്ടം വൈസ് പ്രസിഡന്റ് ഡോ സുകുമാര്‍ കാനഡ രചിച്ച പ്രാര്‍ത്ഥനാഗീതത്തോടെ കാര്യപരിപാടികള്‍ ആരംഭിച്ചു . പ്രസിഡന്റ് ഫിലിപ്പ് തോമസ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.
അമേരിക്കയിലെ ഭാഷാസ്‌നേഹികള്‍ക്കൊപ്പം ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുളവാക്കുന്നു എന്നും ജീവിത തിരക്കുകള്‍ക്കിടയിലും വായന കൈവിടാത്ത പ്രവാസിയുടെ ഭാഷാ പ്രേമം അഭിനന്ദനം അര്‍ഹിക്കുന്നു വെന്നും യു എസ് എ എഴുത്തുകൂട്ടത്തിന് ഭാവുകങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് കവി റോസ്‌മേരി ഈ സംരഭം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രതീകാത്മകമായീ പ്രസിഡന്റ് ഫിലിപ്പ് തോമസ് തിരി തെളിയിച്ചു.
തുടര്‍ന്ന് എഴുത്തുകൂട്ടത്തിന്റെ പ്രവര്‍ത്തന ശൈലി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഇടപ്പോണ്‍ അജി കുമാര്‍ വിശദമാക്കി . ലോകമെമ്പാടുമുള്ള മലയാളി വായന ക്കാരെയും എഴുത്തുകാരെയും ചേര്‍ത്ത് നിര്‍ത്തി അവരുടെ സര്‍ഗ്ഗ വാസനകള്‍ക്കു അര്‍ഹമായ ഇടം നല്‍കി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് എഴുത്തുകൂട്ടത്തിനുള്ളത് . ഒപ്പം എഴുത്തുകാര്‍ക്ക് അവരുടെ പുസ്തകം പ്രസിദ്ധീകരിക്കുവാനും വായനക്കാരിലേക്ക് എത്തിക്കുവാനുമുള്ള ക്രമീകരണങ്ങള്‍ നടത്തുക എന്നതും എഴുത്തുകൂട്ടത്തിന്റെ പ്രധാന ലക്ഷ്യത്തില്‍ പെടുന്നു.
കൈരളി ടി വി യുഎസ്എ ഡയറക്ടര്‍ ജോസ് കാടാപ്പുറം അമേരിക്കയിലെ എഴുത്തുകാരുടെ രചനകള്‍ മുഖ്യധാരയില്‍ കാണുന്നതില്‍ അതീവ സന്തോഷം പ്രകടിപ്പിച്ചു . മാമ്പഴം പോലുള്ള കവിതാപാരായണ പരിപാടികള്‍ ആദ്യമായി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ത് കൈരളി ടി വി എന്നും എഴുത്തുകാരോടൊപ്പം നില്‍ക്കുന്ന ഒരു മാധ്യമമാണെന്നും, മികച്ച കവിതകള്‍ക്ക് അവാര്‍ഡ് നല്‍കാന്‍ കൈരളി ടിവി യു എസ് എ മുന്നോട്ടു വന്നതും ആ പാരമ്പര്യത്തിന്റെ തുടര്‍ച്ച യാണ് അദ്ദേഹം അറിയിച്ചു. എഴുത്തുകൂട്ടം യു എസ് എ യ്ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത് ജോസ് കാടാപ്പുറം ആശംസകള്‍ നേര്‍ന്നു.
അമേരിക്കയിലെ മലയാള സാഹിത്യ ശാഖയുടെ കാലങ്ങളായുള്ള വളര്‍ച്ചയും വിവിധ സാഹിത്യ സംഘടനകളുടെ രൂപീകരണവും യു എസ് എ എഴുത്തു കൂട്ടം ട്രെഷറര്‍ മനോഹര്‍ തോമസ് വിശദമാക്കി. അമേരിക്കയില്‍ മലയാള സാഹിത്യത്തില്‍ കവിതകളുടെയും കവികളുടെയും സജീവ സാന്നിധ്യത്തെയും സംഭാവനകളെയും കുറിച്ച് കവി സന്തോഷ് പാലായും ചെറുകഥാ ശാഖ യുടെ വളര്‍ച്ചയെ കുറിച്ച് കഥാകൃത്ത് ബിജോ ചെമ്മാന്ത്രയും സദസ്സിനു പരിചയപ്പെടുത്തി.
അമേരിക്കയില്‍ പുതിയ സാഹിത്യ കൂട്ടായ്മ ഉണ്ടാകുന്നത് ഏറെ സന്തോഷകരമാണ് എന്നാല്‍ മറ്റു പല സംഘടന കള്‍ക്കും സംഭവിക്കുന്നത് പോലെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ വീഴ്ച വരുത്തരുതെന്ന് അമേരിക്കയിലെ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ഇമലയാളി എഡിറ്റര്‍ ജോര്‍ജ്ജ് ജോസഫ് ഓര്‍മ്മിപ്പിച്ചു. ഇമലയാളി നിരവധി എഴുത്തുകാരെ സാഹിത്യ ലോകത്തേയ്ക്ക് കൈ പിടിച്ചുയര്‍ത്തിയ മാധ്യമമാണ് ഇപ്പോഴും എഴുതുന്നവരെ പ്രോത്സാഹിപ്പിക്കുക എന്നത് ഇമലയാളിയുടെ പ്രധാന ലക്ഷ്യമാണ് . എഴുത്തുകൂട്ടത്തിനു ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള എല്ലാ ആശംസകളും അദ്ദേഹം നേര്‍ന്നു .
ലാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ കെ ജോണ്‍സന്‍ , അവാര്‍ഡ് ജേതാക്കള്‍ക്ക് അനുമോദനം അര്‍പ്പിക്കുകയും, ലാനയുടെ പിന്തുണ വാഗ്ദാനം ചെയുകയും, എല്ലാവിധ ഭാവുകങ്ങള്‍ നേരുകയും ചെയ്തു. എഴുത്തുകൂട്ടം കോര്‍ഡിനേറ്റിംഗ് സെക്രട്ടറി സിജിത അനില്‍ യു എസ് എ എഴുത്തുകൂട്ടം സംഘാടക മികവിനെ അനുമോദിച്ചു കൊണ്ട് ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു .
തുടര്‍ന്ന് അമേരിക്കയില്‍ നിന്നും സാഹിത്യ രംഗത്ത് വിവിധ അവാര്‍ഡ് കള്‍ക്ക് അര്‍ഹരായവരെ അനുമോദിച്ചു . WTP (വി ദി പീപ്പിള്‍ ) അവാര്‍ഡിന്അര്‍ഹയായ ഡോണ മയൂര യ്ക്ക് അമേരിക്കയിലെ ജനനി മാസിക പത്രാധിപര്‍ ജെ . മാത്യൂസ് ഡോണയുടെ കവിതകളെ അവലോകനം ചെയ്ത് അനുമോദനം അര്‍പ്പിച്ചു .
അമേരിക്കന്‍ മലയാളി സാഹിത്യ രംഗത്തെ കുലപതിയായ ജോസഫ് നമ്പിമഠം കാക്കനാടന്‍ ചെറുകഥാ അവാര്‍ഡ് നേടിയ അനില്‍ ശ്രീനിവാസന്റെ സബ്രീന എന്ന കഥാസമാഹാരം പരിചയപ്പെടുത്തി അനിലിന് ആദരം സമര്‍പ്പിച്ചു .
എ അയ്യപ്പന്‍ ട്രസ്റ്റ് നേരളക്കാട്ട് രുഗ്മണി “അമ്മ’ അവാര്‍ഡ് ജേതാവായ ബിന്ദു ടിജി യുടെ കവിതകളെ പരിചയപ്പെടുത്തി എഴുത്തുകാരനായ ഡോ സുകുമാര്‍ കാനഡ ബിന്ദുവിനെ അനുമോദിച്ചു .
അമേരിക്കയിലെ സാഹിത്യാസ്വാദകര്‍ എറെ പ്രതീക്ഷയോടെ എഴുത്തുകൂട്ടം സാഹിത്യ സംവാദങ്ങള്‍ക്കും ശില്പശാലകള്‍ക്കുമായി കാത്തിരിക്കുന്നു. USA എഴുത്തുകൂട്ടം അംഗത്വം എടുക്കുന്നതിലൂടെ എഴുത്തിന്റെയും വായനയുടെയും അതിവിശാലമായ ഒരു ലോകം നിങ്ങള്‍ക്കായി തുറന്നു കിട്ടുന്നു എന്ന കാര്യത്തില്‍ സംശയമില്ല…
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക
മനോഹര്‍ തോമസ് : മനോഹര്‍ തോമസ് 917 974 2670
USA എഴുത്തുകൂട്ടം കമ്മിറ്റി .
പ്രസിഡന്‍റ് : ഫിലിപ്പ് തോമസ്
സെക്രട്ടറി : ബിന്ദു ടിജി
ട്രെഷറര്‍ : മനോഹര്‍ തോമസ്
വൈസ് പ്രസിഡന്‍റ് : സുകുമാര്‍ കാനഡ
ജോയിന്റ് സെക്രട്ടറിമാര്‍ : ഗീത രാജന്‍ , എം പി ഷീല
എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ : അനിലാല്‍ ശ്രീനിവാസന്‍ , മീനു എലിസബത്ത്, കെ.കെ . ജോണ്‍സന്‍