Friday, September 13, 2024

HomeLocal Newsഭര്‍ത്താവ് വീണു മരിച്ച അതേ കിണറ്റില്‍ ഭാര്യയും മകളും ചാടി മരിച്ചു

ഭര്‍ത്താവ് വീണു മരിച്ച അതേ കിണറ്റില്‍ ഭാര്യയും മകളും ചാടി മരിച്ചു

spot_img
spot_img

തിരുവനന്തപുരം: കടയ്ക്കാവൂരില്‍ രണ്ടുമാസം മുന്‍പു കാല്‍വഴുതി കിണറ്റില്‍ വീണു മരിച്ച യുവാവിന്റെ ഭാര്യയും മകളും അതേ കിണറില്‍ മരിച്ച നിലയില്‍ . നിലയ്ക്കാമുക്ക് ശാസ്താംനട ക്ഷേത്രത്തിനു സമീപം വാണിയന്‍വിള വീട്ടില്‍ പ്രവീണിന്റെ ഭാര്യ ബിന്ദു(35) ഏകമകള്‍ ദേവയാനി (8) എന്നിവരാണ് മരിച്ചത്. പ്രവീണിന്റെ മരണത്തെത്തുടര്‍ന്ന് വിഷാദത്തിലായ ബിന്ദു മകളുമൊത്ത് ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സ്വകാര്യ കമ്പനിയില്‍ സെയില്‍സ് വിഭാഗം മാനേജരായിരുന്ന പ്രവീണ്‍(36) പിന്നീടു നിലയ്ക്കാമുക്കില്‍ സുഹൃത്തുക്കളുമായി ചേര്‍ന്നു മെഡിക്കല്‍ സ്‌റ്റോര്‍ നടത്തുകയായിരുന്നു. കിഴുവിലം കൊച്ചാലുംമൂട് പുതുവല്‍വിള വീട്ടില്‍ ഗോപിവിജയകുമാരി ദമ്പതികളുടെ മകനാണ് പ്രവീണ്‍.

തദ്ദേശഭരണ വകുപ്പില്‍ ക്ലാര്‍ക്കായിരുന്ന ബിന്ദു ഇപ്പോള്‍ !ഡെപ്യൂട്ടേഷനില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ കേരള ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ക്ഷേമനിധി ബോര്‍ഡില്‍ ജോലി ചെയ്യുകയാണ്. ദേവയാനി വക്കം ശിവഗിരി വിദ്യാനികേതന്‍ സ്കൂള്‍ വിദ്യാര്‍ഥിനിയും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments