ആലപ്പുഴ: ദുരിതക്കയത്തിലും അക്കൗണ്ട് മാറി എത്തിയ 9 ലക്ഷം തിരികെ നല്‍കി യുവതി മാതൃകയായി. കരുമാടി അക്ഷരനിലയത്തില്‍ ജ്യോതിമോളുടെ അക്കൗണ്ട!ിലാണ് കഴിഞ്ഞ ഏപ്രില്‍ 28ന് തുക എത്തിയത്. ജ്യോതിമോളും മക്കളായ അശ്വതിയും സുബിതയും കരുമാടി പാടശേഖരത്തിന്റെ ബണ്ടിലാണ് താമസിക്കുന്നത്.
നിര്‍മാണം പാതിവഴിയിലായ വീടിനുള്ളില്‍ കഴിയുന്ന ജ്യോതിമോളുടെയും മക്കളുടെയും ജീവിതം കഴിഞ്ഞ സെപ്റ്റംബര്‍ 22ന് മനോരമ പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍!പ്പെട്ട ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്ന ചാലക്കുടി സ്വദേശികളായ ദമ്പതികള്‍ ജ്യോാതിമോള്‍ക്ക് 10,000 രൂപ അയച്ചുകൊടുത്തിരുന്നു.
ചാലക്കുടിയില്‍ ദമ്പതികളുടെ വീടു നിര്‍മാണത്തിന്റെ ആവശ്യത്തിനായി ബന്ധുവിന്റെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്ത തുകയാണ് ജ്യോതിമോളുടെ അക്കൗണ്ടിലേക്ക് മാറി വന്നത്. ചാലക്കുടി സ്വദേശി ജ്യോതിമോളെ വിളിച്ചു തുക മാറി അയച്ച കാര്യം അറിയിച്ചു. തുടര്‍ന്ന യുവതി എസ്ബിഐ അമ്പലപ്പുഴ ശാഖയിലെത്തി തുക തിരികെ നല്‍കുകയായിരുന്നു.
യുവതിയുടെ സത്യസന്ധതയ്ക്ക് നന്ദി അറിയിച്ച് തുകയുടെ ഉടമ 9000 രൂപ സമ്മാനിക്കുകയും ചെയ്തു.