Saturday, July 27, 2024

HomeLocal Newsവിസ്മയമായി രണ്ടര വയസുകാരി സാഹിത്യ; ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അംഗീകാരം

വിസ്മയമായി രണ്ടര വയസുകാരി സാഹിത്യ; ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അംഗീകാരം

spot_img
spot_img

പാലക്കാട്: ഓര്‍മ്മശക്തിയിലും ബുദ്ധിശക്തിയിലും വിസ്മയമായ സാഹിത്യ മഹേഷ് എന്ന നല്ലേപ്പിള്ളി കമ്പിളിച്ചുങ്കത്തെ രണ്ടര വയസുകാരിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ അംഗീകാരം. 50ഓളം രാജ്യങ്ങളുടെയും തലസ്ഥാനത്തിന്റെയും പേര് സാഹിത്യക്ക് കാണാപ്പാഠമാണ്.

പതാകയുടെ സഹായത്തോടെയാണ് രാജ്യങ്ങളെ തിരിച്ചറിയുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിമാരുടെ പേരുകളും ഗ്രഹങ്ങള്‍, ഭൂഗണ്ഡങ്ങള്‍ എന്നിവയും കൃത്യമായി പറഞ്ഞും.

ഒന്നേമുക്കാല്‍ വയസുള്ളപ്പോഴാണ് കുട്ടിക്ക് അപൂര്‍വ കഴിവുള്ളതായി ശ്രദ്ധയില്‍പ്പെടുന്നത്. രക്ഷിതാക്കള്‍ സംസാരിക്കുമ്പോള്‍ പരാമര്‍ശിക്കുന്ന സ്ഥലം, കട, ഷോപ്പിംഗ് മാള്‍ എന്നിവയുടെ പേരുകള്‍ അടുത്ത ദിവസങ്ങളില്‍ കൃത്യമായി ഈ പേരുകള്‍ ഓര്‍മ്മിച്ച് പറയും. ഇത് ശ്രദ്ധയില്‍പ്പെട്ടാണ് കുട്ടിയുടെ കഴിവ് എല്ലാവരും മനസിലാക്കിയത്.

പിന്നീട് 500ഓളം ഇംഗ്ലീഷ് വാക്കുകളും ചിത്രങ്ങളും അടങ്ങുന്ന പുസ്തകം വാങ്ങി നല്‍കി. പുസ്തകത്തിലെ മുഴുവന്‍ വാക്കുകളും വേഗം ഹൃദ്യസ്ഥമാക്കി ഏവരേയും അത്ഭുതപ്പെടുത്തിയാണ് സാഹിത്യ മഹേഷ് പുരസ്കാരത്തിന് അര്‍ഹയായത്.

ഇപ്പോള്‍ പല ആകൃതികളും ചിത്രങ്ങളും വരയ്ക്കുകയും പാട്ടുകള്‍ പെട്ടെന്നുപഠിക്കുകയും ചെയ്യുന്നു. വീട്ടില്‍ തമിഴ് സംസാരിക്കുന്നതിനാല്‍ തമിഴ് പാട്ടിനോടാണ് കൂടുതല്‍ താല്പര്യം. മലയാളവും വഴങ്ങും. അച്ഛന്‍ മഹേഷ് ബാഗ്ലൂരില്‍ ഐ.ടി ഉദ്യോഗസ്ഥനാണ്.

അമ്മ നിഷാന്തി പാലക്കാട് പോളിടെക്‌നിക്ക് ഗസ്റ്റ് ലക്ചററാണ്. നല്ലേപ്പിള്ളി കമ്പിളിച്ചുങ്കം ശാന്തിനികേതനില്‍ റിട്ട. പ്രധാനാദ്ധ്യാപകന്‍ ഗണപതിയുടെയും മോഹനകുമാരിയുടെയും പേരമകളാണ് സാഹിത്യ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments