Sunday, September 8, 2024

HomeLocal Newsദിവ്യ എസ് അയ്യര്‍ പുതിയ പത്തനംതിട്ട കളക്ടര്‍, ജാഫര്‍ മാലിക്ക് എറണാകുളം

ദിവ്യ എസ് അയ്യര്‍ പുതിയ പത്തനംതിട്ട കളക്ടര്‍, ജാഫര്‍ മാലിക്ക് എറണാകുളം

spot_img
spot_img

തിരുവനന്തപുരം : ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ഏഴു ജില്ലാകളക്ടര്‍മാരെ മാറ്റി. ദിവ്യ എസ് അയ്യര്‍ ആണ് പുതിയ പത്തനംതിട്ട ജില്ലാ കളക്ടര്‍. ജാഫര്‍ മാലിക്ക് ആണ് പുതിയ എറണാകുളം ജില്ലാ കളക്ടര്‍. ഹരിത വി കുമാര്‍ തൃശ്ശൂര്‍ കളക്ടറാകും. രസിംഹു ഗാരി റെഡ്ഡിയെ കോഴിക്കോട് കളക്ടറായും പികെ ജയശ്രീയെ കോട്ടയം കളക്ടറായും നിയമിച്ചു.

ഷീബ ജോര്‍ജ് ഇടുക്കി കളക്ടറാകും. ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദാണ് കാസര്‍കോട് കളക്ടര്‍. എറണാകുളം കളക്ടറായിരുന്ന എസ് സുഹാസ് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ എംഡിയാകും. തൃശ്ശൂര്‍ കളക്ടറായ ഷാനവാസ് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു മിഷന്‍ ഡയറക്ടറാകും.

കോട്ടയം കളക്ടര്‍ എം അഞ്ജന ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ജോയിന്റ് സെക്രട്ടറിയാകും. കാസര്‍കോട് കളക്ടര്‍ ഡോ ഡി സജിത് ബാബു ആണ് പുതിയ സിവില്‍ സപ്ലൈസ് ഡയറക്ടര്‍. കോഴിക്കോട് കളക്ടര്‍ സാബംശിവ റാവു സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് വിഭാഗം ഡയറക്ടറായും നിയമിച്ചു.

ആസൂത്രണ വകുപ്പ അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ.വി.വേണുവിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി മാറ്റി നിയമിച്ചു. ടൂറിസത്തിന്റെ അധിക ചുമതലയും നല്‍കി. ബിജു പ്രഭാകറാണ് പുതിയ ഗതാഗത സെക്രട്ടറി.

റാണി ജോര്‍ജിന് സാമൂഹ്യക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലകൂടി നല്‍കി. പി ഐ ശ്രീവിദ്യയാണ് പുതിയ കുടുംബശ്രീ ഡയറക്ടര്‍. കുടുംബശ്രീ ഡയറക്ടര്‍ ഹരികിഷോറിനെ വ്യവസായ വകുപ്പ് ഡയറക്ടറാക്കി മാറ്റി നിയമിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments