പത്തനംതിട്ട: കേരളത്തിലെ 140 എം എല്‍എമാരുടെ പേരുകള്‍ നൊടിയിടയില്‍ പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ തരംഗമായ മലാലയെ യൂണിവേഴ്‌സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ദേശീയ റിക്കാര്‍ഡിന് ശിപാര്‍ശ ചെയ്തു. ഏതു മണ്ഡലത്തിലെ എംഎല്‍എയുടെ പേരും അക്ഷര സ്ഫുടതയോടെ പറയും ഈ കൊച്ചു മിടുക്കി.
യുആര്‍എഫ് ഏഷ്യന്‍ ജൂറി ഡോ. ജോണ്‍സണ്‍ വി. ഇടിക്കുളയാണ് ദേശിയ റിക്കോര്‍ഡിനായി ശിപാര്‍ശ ചെയ്തത്.
യൂ ആര്‍എഫ് -സി ഇ ഒ സൗദീപ് ചാറ്റര്‍ജി (കല്‍ക്കട്ട), ഇന്‍റര്‍നാഷണല്‍ ജൂറി അംഗങ്ങള്‍ എന്നിവരടങ്ങിയ റിക്കോര്‍ഡ് മാനേജ്‌മെന്റ് ടീം രേഖകള്‍ പരിശോധിച്ച് ഉടന്‍ പ്രഖ്യാപനം നടത്തുമെന്ന് ഇന്‍റര്‍നാഷണല്‍ ജൂറി ഡോ.ഗിന്നസ് സുനില്‍ ജോസഫ് അറിയിച്ചു.
അത്തിക്കയം കണ്ണമ്പള്ളി ചക്കിട്ടയില്‍ ലിജോ ഏബ്രഹാം ഫിലിപ്പിന്റെയും ഷേബ ടിന്‍സി തോമസിന്റെയും മൂത്ത മകളാണ് അഞ്ചു വയസ്സുകാരി മലാല ലില്ലി ഏബ്രഹാം.