Thursday, November 14, 2024

HomeWorldMiddle Eastസൗദിയില്‍ കോവിഡ് ബാധിച്ച് അമ്മയും നവജാത ശിശുവും മരിച്ചു

സൗദിയില്‍ കോവിഡ് ബാധിച്ച് അമ്മയും നവജാത ശിശുവും മരിച്ചു

spot_img
spot_img

തൊടുപുഴ: കോവിഡ് ബാധിച്ച് യുവതിയും നവജാത ശിശുവും സൗദിയില്‍ മരിച്ചു. ആലുവ കപ്രശേരി വലിയവീട്ടില്‍ വിഷ്ണു കുഞ്ഞുമോന്‍റെ ഭാര്യ ഗാഥ(27)യും കുഞ്ഞുമാണ് മരിച്ചത്.

ആറ് മാസം ഗര്‍ഭിണിയായിരുന്ന ഗാഥയ്ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സൗദി ഖത്തീഫിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതോടെ ശസ്ത്രക്രിയയിലൂടെയാണ് പെണ്‍കുഞ്ഞിനെ പുറത്തെടുത്തത്.

ഇതിന് പിന്നാലെ ഗാഥ മരിച്ചു. അധികം വൈകാതെ കുഞ്ഞും മരണത്തിനു കീഴടങ്ങി.സന്ദര്‍ശന വിസയിലെത്തിയ ഗാഥ ഭര്‍ത്താവിനൊപ്പം നാട്ടിലേക്ക് മടങ്ങുന്നതിനായി തയാറെടുക്കുന്നതിനിടെയാണ് രോഗം ബാധിച്ചത്.

ഏതാനം ദിവസങ്ങള്‍ക്ക് മുന്പാണ് ഗാഥയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്കാരം ഞായറാഴ്ച ദമാമില്‍ നടക്കും. കരിങ്കുന്നം തടത്തില്‍ ടി.ജി. മണിലാലിന്‍റെയും ശോഭയുടേയും മകളാണ് ഗാഥ. സഹോദരന്‍:മനു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments