Tuesday, December 24, 2024

HomeLocal Newsനൊമ്പരമായി സാന്‍വി; സെപ്റ്റിക് ടാങ്കില്‍ വീണു നാലുവയസുകാരിക്ക് ദാരുണാന്ത്യം

നൊമ്പരമായി സാന്‍വി; സെപ്റ്റിക് ടാങ്കില്‍ വീണു നാലുവയസുകാരിക്ക് ദാരുണാന്ത്യം

spot_img
spot_img

പയ്യന്നൂര്‍: നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന സെപ്റ്റിക് ടാങ്കില്‍ വീണു നാലു വയസുകാരിയായ ബാലികയ്ക്ക് ദാരുണാന്ത്യം.

പയ്യന്നൂര്‍ കൊറ്റിയിലെ യുടിഎം ക്വാര്‍ട്ടേഴ്‌സിലെ കക്കറക്കല്‍ ഷമല്‍- അമൃത ദമ്പതികളുടെ ഏകമകള്‍ സാന്‍വിയയാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

തൊട്ടടുത്ത് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ വീടിനോട് അനുബന്ധിച്ചുള്ള സെപ്റ്റിക് ടാങ്കിലാണ് സാന്‍വിയയെ കണ്ടെത്തിയത്. വീടിനു സമീപത്തെ മതില്‍ പൊളിച്ച് നീക്കിയിരുന്നതിലൂടെയാണ് കുട്ടി ടാങ്കിന് അരികിലേക്ക് മറ്റാരുടെയും ശ്രദ്ധയില്‍പ്പെടാതെ നടന്നു പോയതാവാമെന്നാണ് അനുമാനം. ഒന്‍പത് അടിയോളം ആഴമുള്ള ടാങ്കില്‍ നിറയെ വെള്ളം ഉണ്ടായിരുന്നു.

നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന അവസ്ഥയിലായതിനാല്‍ ടാങ്കിനു മുകളില്‍ സ്ലാബിട്ടിരുന്നില്ല.


കുട്ടിയെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് അത്യാസന്ന നിലയില്‍ ടാങ്കില്‍ വീണു കിടക്കുന്നത് കണ്ടെത്. ഉടന്‍ കണ്ണൂര്‍ ഗവ. ആശുപത്രിയിലെത്തിച്ച് ചികിത്സിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ മരിച്ചു.

കുട്ടിയുടെ മരണ വാര്‍ത്തയറിഞ്ഞ് ബോധരഹിതയായ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍മി ഉദ്യോഗസ്ഥനായ അച്ഛന്‍ നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments