Saturday, July 27, 2024

HomeMain Storyഓസ്‌കര്‍ നോമിനേഷന്‍ പട്ടികയില്‍ ഇടം പിടിച്ച് ആര്‍ആര്‍റിലെ 'നാട്ടു നാട്ടു'

ഓസ്‌കര്‍ നോമിനേഷന്‍ പട്ടികയില്‍ ഇടം പിടിച്ച് ആര്‍ആര്‍റിലെ ‘നാട്ടു നാട്ടു’

spot_img
spot_img

ന്യൂഡല്‍ഹി: ഓസ്‌കര്‍ നോമിനേഷന്‍ പട്ടികയില്‍ ഇടം പിടിച്ച് എസ്എസ് രാജമൗലിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം ആര്‍ആര്‍ആര്‍. ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ എന്ന് തുടങ്ങുന്ന ഗാനമാണ് നോമിനേഷന്‍ നേടിയിരിക്കുന്നത്.

‘നാട്ടു നാട്ടു’ ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരം സ്വന്തമാക്കിയിരുന്നു. 95ാമത് അക്കാദമി പുരസ്‌ക്കാര പ്രഖ്യാപനത്തെ രാജ്യം വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ‘നാട്ടു നാട്ടു’വിന് ഓസ്‌കര്‍ ലഭിക്കുകയാണെങ്കില്‍ ഇന്ത്യയ്ക്ക് ലഭിക്കുന്ന ആദ്യത്തെ ഓസ്‌കര്‍ പുരസ്‌ക്കാരമായിരിക്കും അത്.

‘നാട്ടു നാട്ടു’വിനൊപ്പം മറ്റ് നാല് ഗാനങ്ങളാണ് ഓസകര്‍ നോമിനേഷന്‍ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ടെല്‍ ഇറ്റ് ലൈക്ക് എ വുമണിലെ ‘അപ്ലോസ്’, ടോപ് ഗണ്‍ മാര്‍മെറിക്കിലെ ലേഡി ഗാഗയുടെ ‘ഹോള്‍ഡ് മൈ ഹാന്‍ഡ്’, ബ്ലാക്ക് പാന്തര്‍: വാഖണ്ട ഫോര്‍ എവറിലെ റിഹാനയുടെ ‘ലിഫ്റ്റ് മി അപ്പ്’, എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സിലെ ‘ദിസ് ഈസ് എ ലൈഫ്’ എന്നീ ഗാനങ്ങള്‍ക്കാണ് ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ നോമിനേഷന്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments