Friday, March 29, 2024

HomeMain Storyപത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

spot_img
spot_img

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്‌ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച 106 പേര്‍ക്കാണ് ബഹുമതി.

ഒ.ആര്‍.എസ് ലായനിയുടെ പ്രയോക്താവ് ദിലീപ് മഹലനോബിസ്, വിഖ്യാത തബല വിദ്വാന്‍ സക്കീര്‍ ഹുസൈന്‍, മുന്‍ കര്‍ണാടക മുഖ്യമന്ത്രി എസ്.എം.കൃഷ്ണ , മുന്‍ യു.പി. മുഖ്യമന്ത്രി മുലായ്ം സിംഗ് യാദവ്, ആര്‍ക്കിടെക്‌ട് ബാല്‍കൃഷ്ണ ദോഷി , ശാസ്ത്രജ്ഞന്‍ ശ്രീനിവാസ് വരദന്‍ എന്നിവര്‍ക്ക് പത്മവിഭൂഷന്‍ ലഭിച്ചു. ദിലീപ് മഹലനോബിസ്, മുലായംസിംഗ് യാദവ്, ബാല്‍കൃഷ്ണ ദോഷി എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായാണ് രാജ്യത്തെ രണ്ടാമത്തെ പരമോന്നത പുരസ്കാരം ലഭിച്ചിരിക്കുന്നത്.

നെല്ല് സംരക്ഷകന്‍ ചെറുവയല്‍ രാമന്‍, ഗാന്ധിയന്‍ വി.പി. അപ്പുക്കുട്ടന്‍ പൊതുവാള്‍, സി.ഐ. ഐസക്, എസ്.ആര്‍.ഡി പ്രസാദ് എന്നീ മലയാളികള്‍ പദ്മശ്രീ പുരസ്കാരത്തിന് അര്‍ഹരായി.

പത്മഭൂഷണ്‍ ലഭിച്ച ഒന്‍പത് പേരില്‍ ഗായിക വാണി ജയറാമും ഉള്‍പ്പെടുന്നു. സുധാ മൂര്‍ത്തി, കപില്‍ കപൂര്‍, ദീപക് ദര്‍ തുടങ്ങിയവരാണ് പത്മഭൂഷണ്‍ ലഭിച്ചവര്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments