Sunday, March 26, 2023

HomeMain Storyഡോക്യുമെന്ററിയുടെ സംപ്രേഷണം നിഷേധിച്ചത് ജനാധിപത്യ വിരുദ്ധമെന്ന് അമേരിക്ക

ഡോക്യുമെന്ററിയുടെ സംപ്രേഷണം നിഷേധിച്ചത് ജനാധിപത്യ വിരുദ്ധമെന്ന് അമേരിക്ക

spot_img
spot_img

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയുടെ (മോദി: ദ ഇന്ത്യന്‍ ക്വസ്റ്റ്യന്‍) പ്രദര്‍ശനത്തിനു വിലക്കേര്‍പ്പെടുത്തിയ ഇന്ത്യക്കെതിരേ യുഎസ്. ജനാധിപത്യം പുലരുന്ന ഒരു രാജ്യത്ത് ചുറ്റും നടക്കുന്നതിനെക്കുറിച്ച് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. അതിനു മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന് അമേരിക്കന്‍ വക്താവ് നെദ് പ്രൈസ് വ്യക്തമാക്കി.

ജനാധിപത്യ മൂല്യങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും മത, മനുഷ്യാവകാശ സ്വാതന്ത്ര്യത്തിനും അമേരിക്ക പ്രാധാന്യംനല്‍കുന്നു. ഇന്ത്യയോടുള്ള ബന്ധവും ഇതിന്റെ അടിസ്ഥാനത്തിലെന്നും അമേരിക്ക വ്യക്തമാക്കി. വാഷിങ്ടണില്‍ പതിവ് മാധ്യമ സമ്മേളനത്തില്‍ വച്ച് പാക് മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തോടായിരുന്നു പ്രതികരണം.

ഡോക്യുമെന്റി താന്‍ കണ്ടിട്ടില്ല. അമേരിക്കയും ഇന്ത്യയും പങ്കിടുന്ന മൂല്യങ്ങളെ കുറിച്ച് തനിക്കറിയാം.അവ അതുപോലെ തന്നെ തുടരും.ഇന്ത്യയിലെ നടപടികളില്‍ ആശങ്ക ഉണ്ടാകുമ്പോഴൊക്കെ പ്രതികരിക്കാറുണ്ടെന്നും അമേരിക്കന്‍ വക്താവ് നെദ് പ്രൈസ് വ്യക്തമാക്കി.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments