Sunday, April 21, 2024

HomeMain Storyയു.എസ് നാവിക കപ്പലിന് മുകളില്‍ അജ്ഞാത രൂപത്തെ കണ്ടെന്ന് നാട്ടുകാര്‍

യു.എസ് നാവിക കപ്പലിന് മുകളില്‍ അജ്ഞാത രൂപത്തെ കണ്ടെന്ന് നാട്ടുകാര്‍

spot_img
spot_img

വാഷിംഗ്ടണ്‍: പറക്കുംതളികകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് അമേരിക്കന്‍ സര്‍ക്കാര്‍. വീണ്ടും പറക്കുംതളികയെ കണ്ടുവെന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതിന്റെ ദൃക്സാക്ഷികള്‍ ഇപ്പോള്‍ പരസ്യമായി തന്നെ ഇക്കാര്യം പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്. അജ്ഞാത രൂപത്തെ അമേരിക്കയിലെ ആകാശത്ത് കണ്ടുവെന്നാണ് ദൃക്സാക്ഷി പറയുന്നത്.

അതേസമയം ഈ രൂപം എന്താണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ മറ്റൊരു ഗ്രഹത്തില്‍ നിന്ന് വന്ന ഒരു വസ്തുവാണ് ഇതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭൂമിയിലുള്ള യാതൊന്നുമായും അതിന് സാമ്യമില്ല. പരിശോധനയില്‍ കണ്ടെത്തിയതും അങ്ങനെയാണ്.

ഇതുവരെ കാണാത്ത അജ്ഞാതമായ ഒരു സ്പേസ്ഷിപ്പിന്റെ രൂപത്തിലുള്ള വസ്തുവിനെയാണ് കണ്ടതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലിന് മുകളിലായിട്ടാണ് ഇവയെ കണ്ടത്. എന്നാല്‍ പറക്കുംതളികയായിട്ടാണ് നാവികസേന ഉദ്യോഗസ്ഥര്‍ ഇതിനെ പറയുന്നത്. ആകാശത്ത് ഇത്തരമൊരു രൂപത്തെ കണ്ട് സൈനികര്‍ പോലും ഞെട്ടിയിരിക്കുകയാണ്. ഇതൊരു ഡ്രോണാണെന്ന വാദങ്ങളെ ഈ നാവികസേന ഉദ്യോഗസ്ഥന്‍ തള്ളുന്നു.

ഭൂമിയില്‍ നിന്നുള്ള ഒരു വാഹനവുമല്ല അത്. തീരെ ചെറുതായ ഒരു വാഹനമാണ് അത്. ഡ്രോണുകളുടെ ഗണത്തില്‍ വരുന്നതല്ല അതെന്ന് ഇയാള്‍ പറയുന്നു. യുഎസ്എസ് പോള്‍ ഹാമിള്‍ട്ടണിനെ നാവികനാണ് ഈ ദൃക്സാക്ഷി. എന്നാല്‍ തന്റെ പേരോ, മറ്റ് വിവരങ്ങളോ വെളിപ്പെടുത്താന്‍ ഇയാള്‍ തയ്യാറായില്ല. ഒരു പോഡ്കാസ്റ്റിന് വേണ്ടിയാണ് ഇയാള്‍ ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തി. സാധാരണ കാണുന്ന ഡ്രോണുകളെ പോലെയല്ല ഇവ പെരുമാറിയിരുന്നത്. അതിന്റെ പറക്കലും അത്തരത്തില്‍ ഉള്ളതല്ല. ഇവ കപ്പലിന് മുകളിലൂടെ സഞ്ചരിച്ച് ബേസ് സ്റ്റേഷനിലേക്ക് മടങ്ങി പോകവുകയാണ് ചെയ്യാറുള്ളത്.

ഇത് ഒരു സ്ഥലത്തേക്ക് വരുന്നതും പോകുന്നതുമായ രീതികള്‍ തീര്‍ത്തും വിചിത്രമായിരുന്നു. സാധാരണ നിരീക്ഷണത്തിനായി അയക്കുന്ന ഡ്രോണുകള്‍ പരിശോധന കഴിഞ്ഞാല്‍ വേഗം മടങ്ങി പോകും. എന്നാല്‍ ഈ പറക്കുംതളിക അത്തരത്തിലായിരുന്നില്ല. അതുകൊണ്ട് യുഎസ് ഇന്റലിജന്‍സിനെ വിവരമറിയിച്ചു എന്നാണ് നാവികന്‍ പറയുന്നത്. പെന്റഗണ്‍ കുറച്ച് കാലമായി ഈ അജ്ഞാത ബഹിരാകാശ വാഹനത്തെ കുറിച്ച് തുറന്ന് സംസാരിക്കുന്നുണ്ട്. എന്നാല്‍ പറക്കുംതളികയെന്ന് വിശേഷിപ്പിക്കാറില്ല. അണ്‍ഐഡന്റിഫൈഡ് എരിയന്‍ ഫെനോമെന എന്നാണ് വിശേഷിപ്പിക്കാറുള്ളത്.

ഈ നാവികന്‍ പറയുന്നത് ഇതെല്ലാം തിരിച്ചറിയാന്‍ പറ്റാത്ത വാഹനങ്ങളെന്നാണ്. അതിനര്‍ത്ഥം പറക്കുംതളികകള്‍ തന്നെയാണെന്നാണ്. പക്ഷേ ഇക്കാര്യം സ്ഥിരീകരിച്ച് പറയുന്നില്ല. യുഎഎസ് എന്ന് മാത്രമാണ് ഇപ്പോള്‍ വിളിക്കുക. അതേസമയം ഈ വാഹനത്തില്‍ അന്യഗ്രഹജീവികള്‍ ഉണ്ടാവാനുള്ള സാധ്യത കുറവാണെന്ന് യുഎസ് നാവികന്‍ പറയുന്നു. കാരണം അത്രത്തോളം വലിപ്പമുള്ള ഒന്നായിരുന്നില്ല ഇത്. അതിന് മനുഷ്യനെയോ മറ്റേതെങ്കിലും ജീവികളെയോ ഉള്‍ക്കൊള്ളാനുള്ള ശേഷിയില്ലായിരുന്നു. അതുകൊണ്ട് ആളില്ലാത്ത ഒരു നിരീക്ഷണ വാഹനമായി ഇതിനെ തോന്നിയെന്ന് നാവികന്‍ പറഞ്ഞു.

ഞങ്ങളുടെ കപ്പല്‍ നിന്നിരുന്ന സ്ഥലം, സമുദ്രത്തില്‍ നിന്ന് വളരെ ഉള്ളിലോട്ടായിരുന്നു. അടുത്തൊന്നും കരയില്ലായിരുന്നു. അവിടേക്ക് ഡ്രോണുകള്‍ക്ക് ഒരിക്കലും എത്തിപ്പെടാനാവില്ല. അത് മാത്രമല്ല ഇവയിലേക്ക് പിന്നീട് കരയിലേക്ക് പോകാനും സാധിക്കില്ല. ഏതെങ്കിലും ശത്രു രാജ്യത്തിന്റെ സൈന്യം പ്രവര്‍ത്തിപ്പിക്കുന്ന ഉപകരണമാവാന്‍ സാധ്യതയുണ്ടെന്നാണ് പെന്റഗണ്‍ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മറ്റേതെങ്കിലും ഗ്രഹത്തില്‍ വന്നതാണെന്ന കാര്യത്തെ ഇവര്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല. എന്നാല്‍ യുഎസ് റിപ്പോര്‍ട്ടുകളെ വിദഗ്ധര്‍ തള്ളുന്നു.

ഇതൊരിക്കലും ശത്രു രാജ്യത്തിന്റെ നിരീക്ഷണ വാഹനമാവാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇവയ്ക്ക് സമയത്തെയും, മറികടന്ന്, അതിന്റെ സ്വന്തം ഗുരുത്വാകര്‍ഷണത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് ഇവര്‍ കരുതുന്നത്. 1800 മൈലുകള്‍ താണ്ടി ഒരു ഡ്രോണ്‍ എത്തുകയെന്ന വാദം യുക്തിക്ക് നിരക്കുന്നതല്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ അജ്ഞാത വാഹനങ്ങള്‍ക്ക് ചിറകുകള്‍ ഉണ്ടായിരുന്നില്ല. കൃത്യമായി കാണുന്ന തരത്തിലായിരുന്നില്ല ഇവയുണ്ടായിരുന്നത്. അത് മാത്രമല്ല യുഎസ്സിനോ ഭൂമിയിലുള്ള മറ്റേതെങ്കിലും രാജ്യത്തിനോ അറിയാത്ത സാങ്കേതികവിദ്യയാണ് ഇവ ഉപയോഗിച്ചതെന്ന് വിദഗ്ധര്‍ ഉറപ്പിച്ച് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments