Friday, March 29, 2024

HomeNewsIndia55 യാത്രക്കാരെ കയറ്റാതെ പറന്നുയര്‍ന്ന ഗോ ഫസ്റ്റിന് 10 ലക്ഷം രൂപ പിഴ

55 യാത്രക്കാരെ കയറ്റാതെ പറന്നുയര്‍ന്ന ഗോ ഫസ്റ്റിന് 10 ലക്ഷം രൂപ പിഴ

spot_img
spot_img

ബെംഗളൂരു: വിമാനത്താവളത്തില്‍ നിന്ന് 55 യാത്രക്കാരെ കയറ്റാതെ പറന്ന ഗോ ഫസ്റ്റ് എയര്‍ലൈന്‍സിന് 10 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ( ഡി ജി സി എ ).

ജനുവരി 9 ന് ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ഗോ ഫസ്റ്റ് വിമാനമാണ് 55 യാത്രക്കാരെ ‘ഉപേക്ഷിച്ച്‌’ പറന്ന് ഉയര്‍ന്നത്.

ഡല്‍ഹിയിലേക്കുള്ള ജി 8 116 ഗോ ഫസ്റ്റ് വിമാനത്തില്‍ കയറേണ്ടിയിരുന്ന യാത്രക്കാര്‍ പാസഞ്ചര്‍ കോച്ചില്‍ നില്‍ക്കവെയാണ് വിമാനം പറന്ന് ഉയര്‍ന്നത്. സി എ ആര്‍ സെക്ഷന്‍ 3, സീരീസ് സി, പാര്‍ട്ട് 2 ലെ 9, 13 എന്നിവയില്‍ വ്യക്തമാക്കിയിട്ടുള്ള വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ എയര്‍ലൈന്‍സ് കമ്ബനി പരാജയപ്പെട്ടു എന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ( ഡി ജി സി എ ) വ്യക്തമാക്കി.

അതേസമയം സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ ഗോ ഫസ്റ്റ് എയര്‍ലൈന്‍ രംഗത്തെത്തിയിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments