തിരുവനന്തപുരം; കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു. തിരുവനന്തപുരം പ്രസ് ക്ലബില്‍ പത്രസമ്മേളനം വിളിച്ചാണ് അദേഹം രാജിവെച്ചത്. രാജിവെയ്ക്കുന്ന കാര്യം അദേഹം ഏഴുതിവായിക്കുകയായിരുന്നു.
ഡയറക്ടര്‍ ശങ്കര്‍മോഹനെ അപമാനിച്ചു പുറത്താക്കിയ സമരത്തില്‍ പ്രതിഷേധിച്ചാണ് രാജി . വിദ്യാര്‍ത്ഥി സമരങ്ങളുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ അതൃപ്തിയറിയിച്ച അദ്ദേഹം ജാതി അധിക്ഷേപം അടക്കം സമരം ആസൂത്രിതമായിരുന്നു എന്ന് പറഞ്ഞു.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു രാജി. അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കിലും അടൂര്‍ വഴങ്ങിയില്ല.അടൂര്‍മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു രാജി. അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കിലും അടൂര്‍ വഴങ്ങിയില്ല.
കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥി സമരത്തിനെ തുടര്‍ന്ന് സിനിമ മേഖലയില്‍ നിന്നടക്കം അടൂര്‍ ഗോപാലകൃഷ്ണനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ശങ്കര്‍ മോഹന്‍ രാജിവച്ചതിന് പിന്നാലെ തന്നെ അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചതായാണ് അറിയുന്നത്.