Friday, March 24, 2023

HomeMain Storyഇന്ത്യയിലെ ആദ്യത്തെ കൃത്രിമബുദ്ധി ചാറ്റ്‌ബോട്ട് പുറത്തിറക്കി; ചരിത്രം കുറിച്ച് 'ലെക്സി'

ഇന്ത്യയിലെ ആദ്യത്തെ കൃത്രിമബുദ്ധി ചാറ്റ്‌ബോട്ട് പുറത്തിറക്കി; ചരിത്രം കുറിച്ച് ‘ലെക്സി’

spot_img
spot_img

ന്യൂഡല്‍ഹി: ഫിനാന്‍ഷ്യല്‍ ടെക്‌നോളജി സ്ഥാപനമായ വെലോസിറ്റി ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടിയുമായി ചേര്‍ന്ന് ഇന്ത്യയിലെ ആദ്യത്തെ കൃത്രിമബുദ്ധി ചാറ്റ്‌ബോട്ട് പുറത്തിറക്കി. ലെക്‌സി എന്നാണ് ഇതിന്റെ പേര്. ലെക്സിയിലൂടെ ഉപയോക്താക്കള്‍ക്ക് മികച്ച ചാറ്റ് അനുഭവം നല്‍കാനാണ് ലക്ഷ്യമിടുന്നത്.

വെലോസിറ്റി ഇന്‍സൈറ്റ്സ് എന്ന് പേരിട്ടിരിക്കുന്ന നിലവിലുള്ള അനലിറ്റിക്സ് ടൂളില്‍ സംയോജിപ്പിച്ചാണ് പ്രവര്‍ത്തനം. നിലവില്‍ ലഭ്യമായ ഏറ്റവും നൂതനമായ കൃത്രിമബുദ്ധി ഭാഷാ മോഡലുകളിലൊന്നായ ഓപ്പണ്‍എഐയുടെ ജിപിടി3 (ഏജഠ3) ഭാഷാ മോഡലാണ് ലെക്‌സിക്ക് കരുത്തേകുന്നത്.

ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ കൃത്യതയോടെയും സംഭാഷണ രീതിയിലും മനസിലാക്കാനും പ്രതികരിക്കാനും ലെക്‌സിക്ക് കഴിയുമെന്ന് അധികൃതര്‍ പറയുന്നു. ഉപയോക്താക്കള്‍ക്ക് സ്വാഭാവിക ഭാഷ ഉപയോഗിച്ച് ലെക്‌സിയുമായി സംവദിക്കാന്‍ കഴിയും, കൂടാതെ മറ്റ് കാര്യങ്ങള്‍ക്കൊപ്പം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും ചാറ്റ്‌ബോട്ടിന് കഴിയും.

ലെക്സിയുടെ കടന്നുവരവ് ഇന്ത്യയിലെ എഐയുടെ വികസനത്തിലെ പ്രധാന നാഴികക്കല്ലായാണ് വിലയിരുത്തുന്നത്. ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുന്ന വിധം ചാറ്റ്ജിപിടിയെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ച് ആലോചനയിലാണെന്ന് വെലോസിറ്റി സിഇഒ അഭിരൂപ് മേധേക്കര്‍ പറഞ്ഞു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments