Sunday, June 16, 2024

HomeMain Storyയൂ ട്യൂബിനെ ഇനി ഇന്ത്യന്‍-അമേരിക്കന്‍ നീല്‍ മോഹന്‍ നയിക്കും

യൂ ട്യൂബിനെ ഇനി ഇന്ത്യന്‍-അമേരിക്കന്‍ നീല്‍ മോഹന്‍ നയിക്കും

spot_img
spot_img

മുംബൈ: ഗൂഗിളിന്റെ കീഴിലുള്ള വീഡിയോ സ്ട്രീമിംഗ് സേവനമായ യൂ ട്യൂബിന്റെ തലപ്പത്തേക്ക് ഇന്ത്യന്‍-അമേരിക്കന്‍ പൗരനായ നീല്‍ മോഹനെ നിയോഗിച്ചു. നിലവിലെ മേധാവി സൂസന്‍ വോജ്സ്‌കി 25 വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് പടിയിറങ്ങുമ്പോഴാണ് 47കാകരനായ നീല്‍ ആ സ്ഥാനത്തേക്ക് എത്തുന്നത്. ഇതാദ്യമായല്ല, സാങ്കേതിക വിദ്യ വ്യവസായ രംഗത്തെ മുന്‍നിര സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജന്‍ എത്തുന്നത്.

ടിക് ടോക്, നെറ്റഫ്ളിക്സ് പോലുള്ള സ്ട്രീമിംഗ് സേവനങ്ങളുമായി യൂട്യൂബ് കടുത്ത മത്സരങ്ങളിലേക്ക് കടക്കുകയാണ്. ഇതിനിടെയാണ് സി ഇ ഒ മാറുന്നത്. നിലവില്‍ യൂട്യൂബിന്റെ ചീഫ് പ്രോഡക്ട് ഓഫീസറാണ് നീല്‍ മോഹന്‍. 2008 മുതല്‍ ഗൂഗിളിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.

സ്റ്റാന്‍ഡ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദമെടുത്ത നീല്‍ 2005ല്‍ അതേ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനലില്‍ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. നേരത്തെ മൈക്രോസോഫ്റ്റിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. മുന്‍ മേധാവി സൂസന്‍ വൊജസ്‌കിയും നീല്‍ മോഹനും കഴിഞ്ഞ 15 വര്‍ഷത്തോളമായി സഹപ്രവര്‍ത്തകരാണ്.

സ്ഥാനമൊഴിയുന്ന സൂസന്‍ ഗൂഗിളിന്റെയും അല്‍ഫബെറ്റിന്റെയും ഉപദേശകരില്‍ ഒരാളായി തുടരും. ഗൂഗിളിന്റെ ആദ്യകാല ജീവനക്കാരില്‍ ഒരാളായിരുന്നു അവര്‍, ഏകദേശം 25 വര്‍ഷമായി മാതൃ കമ്പനിയായ ആല്‍ഫബെറ്റ് ഇങ്കില്‍ പ്രവര്‍ത്തിക്കുന്നു. ഗൂഗിള്‍ ഇമേജ് രൂപീകരണത്തില്‍ സുപ്രധാനമായ പങ്കുവഹിച്ച ആളായിരുന്നു സൂസന്‍.

യൂ ട്യൂബ് ടി.വി, യൂട്യൂബ് മ്യൂസിക്, പ്രീമിയം, ഷോര്‍ട്സ് ഉള്‍പ്പടെയുള്ള യൂട്യൂബിന്റെ വിവിധ ഉല്‍പ്പനങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചവരില്‍ ഒരാളാണ് നീല്‍ മോഹന്‍. യൂട്യൂബിന് ഇനിയും ഏറെ അവസരങ്ങളുണ്ടെന്നും ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് നീല്‍ മോഹനെന്നും സൂസന്‍ വ്യക്തമാക്കി.

ആല്‍ഫബെറ്റ് മേധാവി സുന്ദര്‍ പിച്ചെ, മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ല, അഡോബി മേധാവി ശാന്തനു നാരായെന്‍ തുടങ്ങിയ ആഗോള ടെക് കമ്പനികളെ നയിക്കുന്ന ഇന്ത്യ വംശജരുടെ പട്ടികയിലേക്കാണ് ഇപ്പോള്‍ നീല്‍ മോഹന്‍ കടന്നെത്തുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments