Saturday, April 20, 2024

HomeNewsKeralaനടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യർ അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീംകോടതി

നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യർ അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീംകോടതി

spot_img
spot_img

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി. മഞ്ജു വാര്യർ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ സുപ്രീംകോടതി നിർദ്ദേശം നൽകി.

മഞ്ജുവിനെ വിസ്തരിക്കുന്നതിൽ എതിർപ്പുന്നയിച്ച് കേസിലെ പ്രതി ദിലീപ് നേരത്തെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ പ്രോസിക്യൂഷൻ മുന്നോട്ട് വച്ച സാക്ഷികളുടെ വിസ്താരം തുടരാമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി നടപടി വേഗത്തിൽ പൂർത്തിയാക്കണമെന്നും ഇക്കാര്യത്തിലെ പ്രോസിക്യൂഷൻ തീരുമാനത്തിൽ ഇടപെടുന്നില്ലെന്നും വ്യക്തമാക്കി.

താന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഏത് സാക്ഷിയെ വിസ്തരിക്കണമെന്ന് പ്രതി ദിലീപ് അല്ല തീരുമാനിക്കേണ്ടതെന്ന് അതിജീവിത സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു. നടിയുടെ വാദം അംഗീകരിച്ച്‌ ആവശ്യമില്ലാത്ത സാക്ഷികളെ വിസ്തരിക്കേണ്ടെന്ന ദിലീപിന്റെ വാദം തള്ളിയ ജസ്റ്റിസ് ജെ.കെ മഹേശ്വരി അധ്യക്ഷനായ ബെഞ്ച് സാക്ഷിവിസതാരത്തില്‍ സുപ്രീംകോടതിയും ഹൈകോടതിയും ഇടപെടില്ലെന്ന് വ്യക്തമാക്കി. 32 സാക്ഷികളെയും വിസ്തരിച്ച്‌ വിചാരണ നടപടി വേഗം പൂര്‍ത്തിയാക്കാന്‍ ബെഞ്ച് സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കി. കേസ് മാര്‍ച്ച്‌ 24ന് വീണ്ടും പരിഗണിക്കും.

ആവശ്യമില്ലാത്ത സാക്ഷികളെ വിസ്തരിച്ച്‌ വിചാരണ നീട്ടിക്കൊണ്ടുപോകുയാണെന്ന് ദിലീപിന് വേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുല്‍ രോഹ്തഗി വാദിച്ചപ്പോള്‍ ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി ഹാജരായ അഡ്വ. ബസന്ത് ഇത് ചോദ്യം ചെയ്തു.

അക്കാര്യത്തില്‍ സുപ്രീംകോടതി ഒന്നും പറയില്ലെന്ന് ജസ്റ്റിസ് മഹേശ്വരി മറുപടി നല്‍കി. ഏതൊക്കെ സാക്ഷികളാണ് പ്രസക്തമെന്നും ഏതൊക്കെയാണ് അപ്രസക്തമെന്നും ഹൈകോടതിക്കും സുപ്രീംകോടതിക്കും പറയാനാവില്ല. എന്തിനാണ് തങ്ങള്‍ അത് പറയുന്നതെന്നും ബെഞ്ച് ചോദിച്ചു. അത്രമാത്രമേ തനിക്ക് ബോധിപ്പിക്കാനുള്ളൂ എന്ന് നടിയുടെ അഭിഭാഷകനും മറുപടി നല്‍കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments