Thursday, April 18, 2024

HomeNewsKeralaമുഖ്യമന്ത്രി സ്ഥാനത്ത് പിണറായിക്ക് നാലാം സ്ഥാനം

മുഖ്യമന്ത്രി സ്ഥാനത്ത് പിണറായിക്ക് നാലാം സ്ഥാനം

spot_img
spot_img

തിരുവനന്തപുരം: കേരളത്തില്‍ കൂടുതല്‍ കാലം മുഖ്യമന്ത്രി പദവി വഹിച്ചവരുടെ പട്ടികയില്‍ ഉമ്മന്‍ ചാണ്ടിയെ ഇന്ന് മറികടന്ന് പിണറായി വിജയന്‍ നാലാം സ്ഥാനത്ത്. ഇ കെ നായനാര്‍, കെ കരുണാകരന്‍, സി അച്യുതമേനോന്‍ എന്നിവരാണ് കൂടുതല്‍ കാലം ഭരിച്ച റെക്കോര്‍ഡില്‍ ആദ്യ 3 സ്ഥാനങ്ങളിലുള്ളത്.

സംസ്ഥാനത്തു തുടര്‍ച്ചയായി കൂടുതല്‍ കാലം മുഖ്യമന്ത്രി സ്ഥാനത്തിരുന്നതിന്റെ റെക്കോര്‍ഡ് പിണറായിക്കാണ്. സി അച്യുതമേനോനെ (2,364 ദിവസം) 2022 നവംബര്‍ 14നാണ് പിണറായി മറികടന്നത്. അച്യുതമേനോന്‍ ഒരു മന്ത്രിസഭാകാലത്താണെങ്കില്‍ പിണറായി വിജയന്‍ തുടര്‍ച്ചയായ രണ്ടു മന്ത്രിസഭാകാലത്താണ് ഈ നേട്ടം കൈവരിച്ചത്.

തുടര്‍ച്ചയായി രണ്ടു മന്ത്രിസഭകള്‍ക്കു നേതൃത്വം നല്‍കുന്നതിനുള്ള നിയോഗം ലഭിച്ചതും പിണറായിക്കു മാത്രം. ഏറ്റവും കൂടുതല്‍ കാലം (17 ദിവസം) കാവല്‍ മുഖ്യമന്ത്രിയായതിന്റെ ബഹുമതിയും പിണറായി വിജയനുതന്നെ (2021 മേയ് 3-20).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments