Friday, April 19, 2024

HomeMain Storyഭീഷണി പ്രയോഗം: ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ വിനു വി ജോണിനെ അറസ്റ്റ് ചെയ്യും

ഭീഷണി പ്രയോഗം: ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ വിനു വി ജോണിനെ അറസ്റ്റ് ചെയ്യും

spot_img
spot_img

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ വിനു വി ജോണ്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കേരള പൊലീസിന്റെ നോട്ടീസ്. ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും നോട്ടീസില്‍ പറയുന്നു.

വാര്‍ത്താപരിപാടിക്കിടെ ആക്രമണ ഭീഷണി നടത്തിയെന്ന സിഐടിയു നേതാവും സിപിഐഎം രാജ്യസഭാ അംഗവുമായ എളമരം കരീമിന്റെ പരാതിയിലാണ് നടപടി. 2022 മാര്‍ച്ച് 28 ന് നടന്ന അഖിലേന്ത്യാ പണിമുടക്കിനോട് അനുബന്ധിച്ച് കേരളത്തില്‍ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് അന്ന് നടത്തിയ ന്യൂസ് അവര്‍ ഡിബേറ്റിലാണ് കേസിനാപ്‌സദമായ പരാമര്‍ശങ്ങള്‍ നടത്തിയത്.

പണിമുടക്കില്‍ വ്യാപക അക്രമങ്ങള്‍ ഉണ്ടായെന്ന വാര്‍ത്തകള്‍ ഊതിപ്പെരുപ്പിച്ചതാണെന്ന തരത്തില്‍ സിഐടിയു നേതാവ് കൂടിയായ എളമരം കരീം പ്രതികരിച്ചിരുന്നു. എളമരം കരീം പണിമുടക്കിന്റെ പേരില്‍ നടന്ന അക്രമങ്ങള്‍ ന്യായീകരിക്കുകയും നിസ്സാരവല്‍ക്കരിക്കുകയും ചെയ്യുകയാണെന്ന് ചാനല്‍ ചര്‍ച്ചക്കിടെ വിനു വി ജോണ്‍ ആരോപിച്ചു.

ചര്‍ച്ച തുടങ്ങുന്നതിന് മുമ്പുള്ള ആമുഖത്തില്‍ എളമരം കരീമിനോ കുടുംബത്തിനോ നേര്‍ക്കാണ് അക്രമം നടന്നതെങ്കില്‍ അദ്ദേഹം ഇങ്ങനെ പ്രതികരിക്കുമായിരുന്നോ എന്ന് വിനു വി ജോണ്‍ വിമര്‍ശിച്ചു.

”എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബ സമേധമായിരുന്നെങ്കില്‍ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോരവരുത്തണമായിരുന്നു…” എന്നായിരുന്നു വിനു വി ജോണ്‍ ചാനല്‍ ചര്‍ച്ചക്കിടെ പറഞ്ഞത്.

പണിമുടക്ക് ദിവസം തിരൂരില്‍ രോഗിയുമായി പോയ ഓട്ടോ ഡ്രൈവറായ യാസറിനെ ഓട്ടോയില്‍ നിന്നും പിടിച്ചിറക്കി പണിമുടക്ക് അനുകൂലികള്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. ഇതില്‍ ‘മാസങ്ങള്‍ക്ക് മുമ്പേ പ്രഖ്യാപിച്ച പണിമുടക്കായിരുന്നു ഇത്, അന്ന് റോഡിലിറങ്ങിയിട്ട് പിച്ച് മാന്തി എന്നൊക്കെ പറഞ്ഞുവരികയാണ്’ എന്നാണ് എളമരം കരീം പ്രതികരിച്ചത്.

ഈ പരാമര്‍ശത്തിലായിരുന്നു വിനുവിന്റെ മറുപടി. എന്നാല്‍ വിനു വി ജോണ്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന കേരള പൊലീസിന്റെ നോട്ടീസില്‍ അഭിപ്രായം ആരാഞ്ഞെങ്കിലും സിപിഐഎം കേന്ദ്ര നേതൃത്വം പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് ചാനല്‍ പ്രതികരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments